Saturday, April 27, 2024
HomeGulfഈ തേങ്ങ ഇവര്‍ ബോംബെന്നാണ് കരുതുന്നത്…വിമാനം പൊങ്ങുന്നതിന് മുന്‍പ് അമ്മയെ വിളിച്ച് തമാശ പറഞ്ഞ് യുവാവ്...

ഈ തേങ്ങ ഇവര്‍ ബോംബെന്നാണ് കരുതുന്നത്…വിമാനം പൊങ്ങുന്നതിന് മുന്‍പ് അമ്മയെ വിളിച്ച് തമാശ പറഞ്ഞ് യുവാവ് എയര്‍പോര്‍ട്ടില്‍ പിന്നീട് സംഭവിച്ചത്.

ജോൺസൺ ചെറിയാൻ.

വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെ ഒരു യുവാവ് ബോംബെന്ന വാക്ക് പറഞ്ഞതിനെത്തുടര്‍ന്ന് ന്യൂ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നടന്നത് നാടകീയ സംഭവവികാസങ്ങള്‍. ദുബായിലേക്ക് യാത്ര ചെയ്യാനിരുന്ന യുവാവ് ഫോണില്‍ ബോംബെന്ന് പറയുന്നത് തൊട്ടടുത്തിരുന്ന ഒരു സ്ത്രീ കേട്ടതാണ് നിരവധി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്. ഒരു യുവാവ് തമാശ പറഞ്ഞതിന്റെ പേരില്‍ വിസ്താര വിമാനം രണ്ട് മണിക്കൂറോളം താമസിച്ചു.വിമാനം കാത്തിരുന്ന ഒരു യുവാവ് വിമാനത്താവളത്തില്‍ വച്ച് നാട്ടിലുള്ള തന്റെ അമ്മയെ ഫോണ്‍ ചെയ്തതോടെയാണ് നാടകീയ സംഭവങ്ങള്‍ ആരംഭിക്കുന്നത്. നാട്ടില്‍ നിന്ന് കൊണ്ടുവന്ന തേങ്ങയുടെ കാര്യം അമ്മയോട് പറയുകയായിരുന്നു യുവാവ്. തന്നുവിട്ട തേങ്ങ സിഐഎസ്എഫ് ബോംബായിട്ടാണ് കണ്ടതെന്ന് തോന്നുന്നുവെന്നും തന്നെക്കൊണ്ട് അത് ഉടന്‍ മാറ്റിച്ചുവെന്നും യുവാവ് ഫോണിലൂടെ അമ്മയോട് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments