Monday, October 2, 2023
HomeGulfഎണ്ണായിരത്തിലധികം കിലോമീറ്റര്‍, 370 ദിവസങ്ങള്‍ശിഹാബ് ചോറ്റൂർ കാല്‍നടയായി മക്കയിലെത്തി.

എണ്ണായിരത്തിലധികം കിലോമീറ്റര്‍, 370 ദിവസങ്ങള്‍ശിഹാബ് ചോറ്റൂർ കാല്‍നടയായി മക്കയിലെത്തി.

ജോൺസൺ ചെറിയാൻ.

എണ്ണായിരത്തോളം കിലോമീറ്റര്‍ പിന്നിട്ട് മലയാളി യുവാവ് ശിഹാബ് ചോറ്റൂർ വളാഞ്ചേരിയില്‍ നിന്ന് നടന്ന് മക്കയിലെത്തി. കഴിഞ്ഞ മാസമാണ് ശിഹാബ് മദീനയിലെത്തിയത്. കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നത്തിനൊപ്പം ശിഹാബ് ഉംറ നിര്‍വ്വഹിച്ചു. നാട്ടില്‍ നിന്ന് മാതാവ് സൈനബ എത്തിയ ശേഷമാകും ശിഹാബ് ഹജ്ജ് ചെയ്യുക.21 ദിവസത്തോളം മദീനയില്‍ ചെലവഴിച്ച ശേഷമാണ് ശിഹാബ് മക്കയിലേക്ക് പുറപ്പെട്ടത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിഹാബ് ചോറ്റൂർ വിവരം അറിയിച്ചത്. 2023 – ലെ ഹജ്ജിന്‍റെ ഭാഗമാകാന്‍ 8640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനായിരുന്നു കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂർ യാത്ര ആരംഭിച്ചത്.മദീനയില് നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ ദൂരം 9 ദിവസം കൊണ്ടാണ് ശിഹാബ് പിന്നിട്ടത്. 2022 ജൂൺ രണ്ടിനാണ് കാൽ നടയായി ശിഹാബ് ചോറ്റൂർ ഹജ്ജ് യാത്ര തുടങ്ങിയത്. പാകിസ്ഥാനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് യാത്ര പ്രതിസന്ധിയിലാക്കിയത്. പാകിസ്‌താനിലൂടെ തുടർന്ന യാത്ര പിന്നീട് ഇറാനിൽ എത്തി. രാജ്യ സുരക്ഷയുടെ പ്രശ്‌നം കാരണം വിമാനം വഴിയാണ് ഇറാനിലേക്ക് എത്തിയത്.

RELATED ARTICLES

Most Popular

Recent Comments