ജോൺസൺ ചെറിയാൻ.
വടശ്ശേരിക്കര: വീണ്ടും കടുവയിറങ്ങി. കുമ്പളത്താമണ്ണ് രാമചന്ദ്രൻ നായരുടെ വീട്ടിലെ ആട്ടിൻകൂട് പൊളിച്ച് ഇന്നലെ രാത്രി കടുവ ആടിനെ പിടിച്ചുകൊണ്ടുപോയി.കടുവയുടെ സാന്നിധ്യം തുടർച്ചയായി രണ്ടാം ദിവസവും അനുഭവപ്പെട്ടതോടെ പ്രദേശത്ത് കെണി വെക്കാനുള്ള തയ്യാറെടുപ്പുകളും വനം വകുപ്പ് ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ട്.രാത്രികാലങ്ങളിൽ പ്രദേശത്ത് പുറത്തിറങ്ങുന്ന ആളുകൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്.