ജോൺസൺ ചെറിയാൻ.
അറുപത്തി മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. മോഹന്‍ലാലിനൊപ്പം കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രം മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവച്ചു. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍ എന്നാണ് ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചത്. ഇരുവരുടെയും ചിത്രം ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് മോഹന്‍ലാല്‍ എന്ന് നിസംശയം പറയാം. 1960 മെയ് 21ന് പത്തനംതിട്ടയിലെ ഇലന്തൂരില്‍ ജനിച്ച മോഹന്‍ലാല്‍ 1980ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രമായാണ് അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് വിവിധ ഭാഷകളിലായി 350ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.