ജോൺസൺ ചെറിയാൻ.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായി ഓസ്‌ട്രേലിയൻ സെലിബ്രിറ്റി ഷെഫ് സാറാ ടോഡ്. രാജ്യത്തെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ് മോദിയെന്നും ടോഡ് പറഞ്ഞു. ത്രിരാഷ്ട്ര പര്യടനത്തിന്റെ അവസാന ഘട്ടത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ.അത്രയേറെ അവിശ്വസനീയമായ ഒരു മനുഷ്യനാണ് പ്രധാനമന്ത്രി മോദി. അദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ പ്രവർത്തനം അവിശ്വസനീയമാണ്. ജനങ്ങളുടെ ശബ്ദം അദ്ദേഹം കേൾക്കുന്നു. അദ്ദേഹത്തോടൊപ്പമിരുന്ന് സംസാരിച്ചതിൽ നിന്ന് മോദി എത്രമാത്രം വ്യക്തിത്വമുള്ളയാളാണെന്ന് ഞാൻ മനസ്സിലാക്കി.” – സാറാ ടോഡ് പറഞ്ഞു.