ജോൺസൻ ചെറിയാൻ.
കോഴിക്കോട്:ചേമഞ്ചേരിയിൽ അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച
നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റ് ഓഫിസിനു സമീപംമാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ (35), ഒന്നര വയസ്സുള്ള മകൾപ്രാർഥന എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7 മണിയോടെയാണു വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണു മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്.പ്രജിത്ത് വർഷങ്ങളായി യുഎഇയിൽ ഹെൽത്ത് സെന്ററിൽ ജോലി ചെയ്തു വരികയാണ്. മൂത്ത മകൾ കല്യാണി ധന്യയുടെ അമ്മയുടെ വീട്ടിലായിരുന്നു.
