Saturday, May 24, 2025
HomeIndiaജാർഖണ്ഡിൽ പറന്നുയർന്ന ഗ്ലൈഡർ മിനിറ്റുകൾക്കകം വീടിനു മുകളിൽ തകർന്നുവീണു.

ജാർഖണ്ഡിൽ പറന്നുയർന്ന ഗ്ലൈഡർ മിനിറ്റുകൾക്കകം വീടിനു മുകളിൽ തകർന്നുവീണു.

ജോൺസൺ ചെറിയാൻ.

റാഞ്ചി :വ്യാഴാഴ്ച വൈകിട്ട് 4.50 ഓടെയായിരുന്നു സംഭവം. പട്ന സ്വദേശിയായ കുഷ് സിങ് എന്ന കുട്ടി ധൻബാദിൽ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. അവിടെയുള്ള ഒരു ബന്ധുവാണ് സ്വകാര്യ ഏജൻസി നടത്തുന്ന ഗ്ലൈഡർ യാത്രയ്ക്കായി കുഷ് സിങ്ങിനെ കൊണ്ടുവന്നത്. പൈലറ്റിനെ കൂടാതെ ഒരാൾക്കു മാത്രം യാത്ര ചെയ്യാനാകുന്നതാണ് ഗ്ലൈഡർ. ബർവാദ എയർസ്ട്രിപ്പിൽ നിന്നു പറന്ന ഗ്ലൈഡര്‍ പെട്ടെന്നു നിയന്ത്രണം വിടുകയും 500 മീറ്റർ അകലെയുള്ള വീട്ടിലെ തൂണിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ കോക്പിറ്റ് പൂർണമായും തകർന്നതായിദൃശ്യങ്ങളിൽ കാണാം.

RELATED ARTICLES

Most Popular

Recent Comments