Monday, September 9, 2024
HomeAmericaതിരിച്ചറിവിൻറെ, തിരിച്ചുവരവിന്റെ കാലഘട്ടമാണ് നോയമ്പ്:ബിഷപ്പ് റാഫേൽ തട്ടിൽ .

തിരിച്ചറിവിൻറെ, തിരിച്ചുവരവിന്റെ കാലഘട്ടമാണ് നോയമ്പ്:ബിഷപ്പ് റാഫേൽ തട്ടിൽ .

പി പി ചെറിയാൻ.

ഡിസ്ട്രോയ്റ്റ് :അമ്പതു ദിവസം നീണ്ടുനിൽക്കുന്ന നോമ്പിൻറെ പാതിയും പിന്നിട്ട് വീണ്ടും നാം മുന്നോട്ടു പോകുമ്പോൾ പിന്നിട്ട ജീവിത പാതകളിലേക്ക് തിരിഞ്ഞു നോക്കി ഒരു തിരിച്ചുവരവിന്റെ. തിരിച്ചറിവിൻറെ അവസരമാക്കി മാറ്റുവാൻ  ഈ കാലഘട്ടത്തിനു   കഴിഞ്ഞിട്ടുണ്ടോയെന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്നു ബിഷപ്പ് ഉദ്‌ബോദിപ്പിച്ചു
മാർച്ച് 21 നു ചൊവാഴ്ച വൈകീട്ട്  ഇന്‍റർനാഷണല്‍ പ്രയര്‍ലൈൻ സംഘടിപ്പിച്ച  നാനൂറ്റി അറുപത്തിരണ്ടാമതു പ്രാർഥനാ സമ്മേളനത്തിൽ ന്യൂജേഴ്‌സിയിൽ നിന്നും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ.
ലൂക്കോസിന്റെ സുവിശേഷം പതിനഞ്ചാം അധ്യായം 11 മുതൽ 16 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി ധൂർത്തപുത്രനെ പാപത്തിന്റെ പാതയിലേക്ക് നയിച്ച വിവിധ പ്രലോഭനങ്ങളെ കുറിച്ച് ബിഷപ്പ് സവിസ്തരം പ്രദിപാദിച്ചു.പാപം ആരംഭിക്കുന്നത് മനുഷ്യൻ ദൈവത്തിന്റെ കല്പനകളുടെ  വളയം ഉപേക്ഷിക്കുവാൻ തീരുമാനിക്കുമ്പോൾ ആണ് .വളയമില്ലാതെ ചാടുന്നവൻ   തോന്നിവാസിയാണെന്നും   എന്നാൽ വളയത്തിൽ കൂടി ചാടുന്നവനാണു അഭ്യാസി  എന്നുള്ള  യാഥാർഥ്യം  നാം തിരിച്ചറിയണമെന്നും തിരുമേനി പറഞ്ഞു
പാലിക്കപ്പെടേണ്ടത് പാലിക്കപ്പെടാതിരിക്കുന്നതാണ് പാപം എന്ന് മനസ്സിലാക്കണം! ദൈവത്തെ മാറ്റി നിർത്തുന്ന, മാതാപിതാക്കളെ മാറ്റിനിർത്തുന്ന ,സഹോദരങ്ങളെ മാറ്റിനിർത്തുന്ന, വിവാഹ പങ്കാളികളെ മാറ്റി നിർത്തുന്ന  സന്ദർഭങ്ങൾ  നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകരുത്. ദൂർത്തു പുത്രൻ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു , എല്ലാവരെയും മാറ്റി നിർത്തി  ദൂരവേ പോയതിന്റെ ദുരന്ത  ഫലങ്ങളാണ് ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നത്. ഇത്തരത്തിലുള്ള വലിയ അപകടങ്ങൾ സംഭവിക്കാതെ ജീവിതത്തെ ഭദ്രമായി സൂക്ഷിക്കുവാൻ നോബ് കാലഘട്ടത്തിൽ മാത്രമല്ല തുടർ ജീവിതത്തിലും നമുക്കു പ്രതിജ്ഞയെടുക്കാം തിരുമേനി തന്റെ പ്രസംഗം ഉപസംഹരിച്ചു.
പ്രാരംഭമായി ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് കാലംചെയ്ത മാര്‍ ജോസഫ് പവ്വത്തിലിനു ഇൻറർനാഷണൽ പ്രയർ ലൈൻ കുടുംബത്തിൻറെ ആദരാഞ്ജലികൾ  അർപ്പിച്ചു  സമ്മേളനത്തിൽ കോഡിനേറ്റർ  സി വി സാമുവേൽ അനുശോചന സന്ദേശം വായിച്ചു.ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും (കെസിബിസി) അധ്യക്ഷന്‍, ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള പിതാവ് ആത്മീയചൈതന്യംകൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്പിക്കുകയും വഴിനടത്തുകയുംചെയ്ത ഇടയശ്രേഷ്ഠനായിരുന്നുവെന്നു അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എല്ലാവരെയും സ്നേഹിക്കുകയും ആദരിക്കുകയും സഭകൾ തമ്മിലുള്ള  ഐക്യത്തെ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന  സഭ പിതാവ്  മാര്‍ ജോസഫ് പവ്വത്തിലിന്റെ വിയയോഗത്തിൽ  ഇൻറർനാഷണൽ പ്രയർ ലൈൻ കുടുംബത്തിൻറെ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതോടൊപ്പം   റോമൻ കത്തോലിക്ക സഭ വിശ്വാസ സമൂഹത്തിന്റെ  ദുഃഖത്തിൽ ഐപിഎൽ കുടുംബം പങ്കുചേരുന്നുവെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു . ആര്‍ച്ച്ബിഷപ്പിന്റെ  സ്മരണാർത്ഥം ഒരുനിമിഷം  മൗനം ആചരിക്കുകയും തുടർന്ന് ബഹുമാനപ്പെട്ട കെ പി കുരുവിളഅച്ചൻ (ഹൂസ്റ്റൺ )പ്രാരംഭ പ്രാർത്ഥനക്ക്  നേതൃത്വം നൽകുകയും ചെയ്തു.തുടർന്ന് കോഡിനേറ്റർ  സി വി എസ്  ആമുഖപ്രസംഗം നടത്തിയതിനു ശേഷം എല്ലാവരെയും സ്വാഗതം ചെയ്തു
 ഇന്‍റർനാഷണല്‍ പ്രയര്‍ലൈൻ പ്രസിഡന്റ്  ടി എ മാത്യു  മദ്ധ്യസ്ഥ പ്രാർത്ഥനക്കു നേത്ര്വത്വം നൽകുകയും എല്ലാവര്ക്കും  നന്ദി അറിയിക്കുകയും ചെയ്തു .അഭിവന്ദ്യ തട്ടിൽ പിതാവിന്റെ പ്രാര്ഥനക്കും ആശീർവാദത്തിനും ശേഷം പ്രാർത്ഥന സമ്മേളനം സമാപിച്ചു . ഷിജു ജോർജ് ടെക്നിക്കൽ സപ്പോർട്ടെർ  ആയിരുന്നു.

 

RELATED ARTICLES

Most Popular

Recent Comments