Saturday, November 23, 2024
HomeAmerica30 ദശലക്ഷം പേർക്ക് ഭക്ഷണ സ്റ്റാമ്പുകളുടെ ആനുകൂല്യം മാർച്ച് 1 ന് അവസാനിചു.

30 ദശലക്ഷം പേർക്ക് ഭക്ഷണ സ്റ്റാമ്പുകളുടെ ആനുകൂല്യം മാർച്ച് 1 ന് അവസാനിചു.

പി പി ചെറിയാൻ
വാഷിംഗ്ടൺ – 30 ദശലക്ഷത്തോളം  അമേരിക്കക്കാർക്ക് പാൻഡെമിക് കാലഘട്ടത്തിൽ ലഭിച്ചു കൊണ്ടിരുന്ന  ഭക്ഷണ സ്റ്റാമ്പുകളുടെ  ആനുകൂല്യം   മാർച്ച് 1 മുതൽ നഷ്ടമായി .
പ്രതിമാസ ഭക്ഷണ സഹായത്തിൽ ഗണ്യമായ വെട്ടിക്കുറവ് വരുത്തുന്നത്  30 ദശലക്ഷം അമേരിക്കക്കാരെ സംബന്ധിച്ചു വളരെ ബുദ്ധിമുട്ടുണ്ടാക്കും  . ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ്  ഫെഡറൽ ഗവൺമെന്റ്, (സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം) , എസ്എൻഎപിയിലെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കുള്ള പാൻഡെമിക് കാലഘട്ടത്തിലെ പേയ്‌മെന്റുകൾഅവസാനിപ്പിരിക്കുന്നത് .
പതിനെട്ട് സംസ്ഥാനങ്ങൾ ഇതിനകം തന്നെ സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം ആനുകൂല്യങ്ങൾ അവസാനിപ്പിച്ചിരുന്നു , ഇത് ഏകദേശം 12 ദശലക്ഷം അമേരിക്കക്കാരെയാണ് ബാധിച്ചിരിക്കുന്നതു . ബാക്കിയുള്ള 32 സംസ്ഥാനങ്ങളും വാഷിംഗ്ടൺ, ഡി.സി., ഗുവാം, യു.എസ്. വിർജിൻ ദ്വീപുകൾ എന്നിവയും   മാർച്ച് 1-ന് ആനുകൂല്യങ്ങൾ നിർത്തി.
ശരാശരി കുടുംബത്തിന് പലചരക്ക് സാധനങ്ങൾക്കായി പ്രതിമാസം 95 ഡോളർ നഷ്ടപ്പെടുമെന്ന് ബജറ്റ് ആന്റ് പോളിസി പ്രയോറിറ്റീസ് കേന്ദ്രത്തിൽ നിന്നുള്ള ഒരു പഠനം പറയുന്നു. കുടുംബത്തിന്റെ വലിപ്പവും വരുമാനവും ഉൾപ്പെടെയുള്ള മറ്റ് ഘടകങ്ങളെ ആശ്രയിച്ച്, ചിലർക്ക് ഭക്ഷ്യ സഹായമായി പ്രതിമാസം നൂറുകണക്കിന് ഡോളർ നഷ്ടപ്പെടും.
ഡീന്ന ഹാർഡിയും . ഭർത്താവ് ബെന്നും വൈകല്യമുള്ളവരും അവരുടെ രണ്ട് ചെറിയ ആൺമക്കൾക്കായി ഒരു നിശ്ചിത വരുമാനത്തെ ആശ്രയിക്കുന്നവരുമാണ്. പ്രത്യേക ആനുകൂല്യ വിഹിതം ഇല്ലാതായ ശേഷം, ഹാർഡിസിന്റെ പ്രതിമാസ എസ്എൻഎപി ആനുകൂല്യം പ്രതിമാസം $960-ൽ നിന്ന് $200 ആയി കുറയും.
ഉയർന്ന പണപ്പെരുപ്പം മൂലം ഭക്ഷണത്തിന്റെ വിലയിൽ മാത്രം ഒരു വർഷം മുമ്പുള്ളതിനേക്കാൾ 10.1% വർധനവാണ് ഉണ്ടായിരിക്കുന്നത്. യു.എസ്. ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കകൾ വ്യക്തമാക്കുന്നു
അർബൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു പഠനമനുസരിച്ച് പല അമേരിക്കക്കാരുടെയും ജീവന ഉപാധിയാണ് ഭക്ഷണ സ്റ്റാമ്പുകൾ , കൂടാതെ 2021-ന്റെ അവസാന കാലഘട്ടം മുതൽ 4.2 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് അകറ്റിനിർത്തിയതിന്റെ ക്രെഡിറ്റ് ഫുഡ് സ്റ്റാമ്പിനാണ് .

ഫെഡറൽ ഫണ്ടിംഗ് കുറഞ്ഞതുമൂലമുള്ള  നഷ്ടം  നികത്താൻ സംസ്ഥാനങ്ങൾ തയാറാകണമെന്നാണ് ഫുഡ് സ്റ്റാമ്പ് ആനുകൂല്യം ലഭിക്കുന്നവർ ആവശ്യപ്പെടുന്നത്  . ഇതുവരെ, ന്യൂജേഴ്‌സി മാത്രമാണ് സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം ആനുകൂല്യങ്ങൾ നീട്ടാൻ സമ്മതിച്ച ഏക സംസ്ഥാനം

Thanks

P.P.cherian BSc, RT(ARRT).CT(R)

Freelance Reporter,Dallas

Ph:214 450 4107

RELATED ARTICLES

Most Popular

Recent Comments