Friday, April 26, 2024
HomeUncategorizedബജറ്റിലെ തൊഴിലാളി - ജനവിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഫ് ഐ ടി യു സെക്രട്ടറിയേറ്റ് മാർച്ച്...

ബജറ്റിലെ തൊഴിലാളി – ജനവിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഫ് ഐ ടി യു സെക്രട്ടറിയേറ്റ് മാർച്ച് നാളെ (02.03.2023)

എസ് എം മുഖ്താർ.
ബജറ്റിലെ തൊഴിലാളി – ജനവിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഫ് ഐ ടി യു സെക്രട്ടറിയേറ്റ്  മാർച്ച് നാളെ  (02.03.2023)
തിരുവനന്തപുരം.വർത്തമാനകാല ഇന്ത്യയിൽ അതിഭീകരമായ ജീവിതാവസ്ഥയിലൂടെയാണ്  രാജ്യം  കടന്നുപോകുന്നത് ദീർഘകാല സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങൾ മുഴുവൻ ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന പ്രഖ്യാപനങ്ങളുമായി  കേന്ദ്രസർക്കാരും, വൻനികുതിവർദ്ധനവും അധിക ഇന്ധനസെസുമായി കേരള സർക്കാരും ബജറ്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത് സാധാരണക്കാരനോടു ചേർന്നുനിൽക്കുന്ന യാതൊരു പ്രഖ്യാപനങ്ങളുമില്ലാത്ത  ബജറ്റുകൾ അവതരിപ്പിക്കുവാനുള്ള മനോനില സർക്കാരുകൾ കൈവരിച്ചിരിക്കുന്നു കോർപറേറ്റുകളുടെ ആധിപത്യവും,  ഫണ്ടിങ്ങും  രാജ്യം ഭരിക്കുന്ന ബി ജെ പി സർക്കാരിനെ അടിമയാക്കിയിരിക്കുകയാണ് കോർപറേറ്റുകൾക്ക് വലിയ നികുതി ഇളവു പ്രഖ്യാപിക്കുവാൻ മോദി സർക്കാർ തയ്യാറായി
ഭരണപരമായ ധൂർത്തും അടുത്തുനിൽക്കുന്നവരെ സംരക്ഷിക്കുന്നതിനുമായി കേരള സർക്കാർ ജനങ്ങളെ നിയമപരമായി കൊള്ളയടിക്കുന്ന രീതിയാണ് സംസ്ഥാന ബജറ്റിലൂടെ അവതരിപ്പിച്ചത് അതിഭീകരമായ വിലകയറ്റത്തിനു കാരണമായ ബജറ്റിലെ നികുതി വർദ്ധനവുകളും, ഇന്ധനസെസും, കറണ്ട് ചാർജും, വെള്ളകരവും പിൻവലിക്കണമെന്ന സാധാരണക്കാരുടെ പ്രതിഷേധ സ്വരത്തെ അടിച്ചമർത്താനുള്ള സർക്കാർ നിലപാടുകളും ധാർഷ്ട്യവും തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടും ബജറ്റിലെ തൊഴിലാളി – ജനവിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും എഫ് ഐ ടി യു സംസ്ഥാന കമ്മിറ്റി നാളെ (2023 മാർച്ച് 2) രാവിലെ 10 മണിക് സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും ധർണ്ണ  വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ അധ്യക്ഷത വഹിക്കും ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് വിവിധ യൂണിയൻ നേതാക്കളായ ഉസ്‌മാൻ മുല്ലക്കര, പ്രേമ ജി പിഷാരടി, മോഹൻ സി മാവേലിക്കര, എം എച്ച് മുഹമ്മദ്, ഷാനവാസ് പി ജെ, കൃഷ്ണൻ കുനിയിൽ, സി എച്ച് മുത്തലിബ്, ബിനു വയനാട്, നൗഷാദ് ശ്രീമൂലനഗരം എന്നിവർ പങ്കെടുക്കും.
RELATED ARTICLES

Most Popular

Recent Comments