ജാർഖണ്ഡിലെ ധൻബാദിൽ വൻ തീപിടിത്തം; 14 ‍മരണം, ഒട്ടേറെപ്പേർക്കു പൊള്ളൽ.

0
97

ജോൺസൺ ചെറിയാൻ.

റാഞ്ചി :  ജാർഖണ്ഡിലെ ധൻബാദിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചതായി റിപ്പോർട്ട്.മരിച്ചവരിൽ മൂന്നു കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.നിരവധി പേർക്ക് പൊള്ളലേറ്റു. ധൻബാദിലെ ആശിർവാദാ ടവർ എന്ന അപ്പാർട്മെന്റിനാണ് തീപിടിച്ചത്.

തീ പെട്ടെന്ന് ആളിപ്പടർന്നതാണ് വൻ അപടത്തിലേക്കു നയിച്ചതെന്നാണ് വിവരം.ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽനിന്ന് 160 കിലോമീറ്റർ അകലെ വൈകിട്ട് ആറോടെയാണ് തീപിടിത്തം ഉണ്ടായത്.ജില്ലാ ഭരണകൂടം കാര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ ചികിത്സ  ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Share This:

Comments

comments