Friday, December 27, 2024
HomeAmericaഅലക്ഷ്യമായി കാറിന്റെ ഡോർ തുറന്ന ഡ്രൈവർക്കെതിരെ കേസ്.

അലക്ഷ്യമായി കാറിന്റെ ഡോർ തുറന്ന ഡ്രൈവർക്കെതിരെ കേസ്.

ജോൺസൺ ചെറിയാൻ.

ഏറ്റുമാനൂർ : പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡോർ അലക്ഷ്യമായി തുറന്നതിനെ തുടർന്നു സ്കൂട്ടർ യാത്രികർ അപകടത്തിൽപെട്ട സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസെടുത്തു.ഡോർ ഇടിച്ച് സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ് ബസിന്റെ അടിയിൽപെട്ടു കാലിനു ഗുരുതരമായി പരുക്കേറ്റ 10–ാം ക്ലാസ് വിദ്യാർഥി അർജുന്റെ (15) ശസ്ത്രക്രിയ വിജയകരം.പാലാ ഭാഗത്തു നിന്ന് ഏറ്റുമാനൂരിലേക്കു സ്കൂട്ടറിൽ ബന്ധുവായ ആശയ്ക്കൊപ്പം വരികയായിരുന്നു അർജുൻ.

റോഡരികിൽ പാർക്കു ചെയ്ത കാറിൽ നിന്ന് ഇറങ്ങാൻ ഡ്രൈവർ പെട്ടെന്നു ഡോർ തുറന്നപ്പോഴായിരുന്നു അപകടം. ഡോറിൽ സ്കൂട്ടർ തട്ടി. പാലാ – കോട്ടയം സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ അടിയിലേക്കാണു അർജുൻ  തെറിച്ചുവീണത്. ബസിന്റെ പിൻചക്രങ്ങൾ അർജുന്റെ ഇടതു കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments