Tuesday, June 17, 2025
HomeAmericaട്രെയിനില്‍ വന്‍ ലഹരിമരുന്ന് വേട്ട; പാലക്കാട് ഒന്നേമുക്കാല്‍ കോടിയുടെ ചരസ് പിടികൂടി.

ട്രെയിനില്‍ വന്‍ ലഹരിമരുന്ന് വേട്ട; പാലക്കാട് ഒന്നേമുക്കാല്‍ കോടിയുടെ ചരസ് പിടികൂടി.

ജോൺസൺ ചെറിയാൻ.

പാലക്കാട് :പാലക്കാട് ട്രെയിനില്‍ നിന്ന്  ഒന്നേമുക്കാല്‍ കോടി രൂപയുടെ ചരസ് ഉപേക്ഷിച്ച നിലയില്‍കണ്ടെത്തി.റെയില്‍വേ സംരക്ഷണ സേനയും എക്സൈസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഷാലിമാര്‍–തിരുവനന്തപുരം എക്സ്പ്രസില്‍ ലഹരിമരുന്നടങ്ങിയ ബാഗ് കണ്ടെത്തിയത്. പരിശോധന ന‌ടക്കുന്ന വിവരമറിഞ്ഞ് ബാഗ് ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്.

ട്രെയിനിന്റെ ഏറ്റവും പിന്നിലുള്ള ജനറൽ കംപാർട്മെന്റിലെ സീറ്റിന്റെ താഴെനിന്നാണ് ബാഗ് ലഭിച്ചത്.നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളം വഴി രാജ്യാന്തര മാർക്കറ്റുകളിലേക്ക് എത്തിക്കാനുള്ള ശ്രമമാണെന്നാണ് മനസ്സിലാകുന്നു.

RELATED ARTICLES

Most Popular

Recent Comments