Thursday, December 11, 2025
HomeAmericaഉത്തരേന്ത്യയിൽ അതികഠിന ശൈത്യം 48 മണിക്കൂർകൂടി; രക്തം കട്ടപിടിച്ച് മരണം.

ഉത്തരേന്ത്യയിൽ അതികഠിന ശൈത്യം 48 മണിക്കൂർകൂടി; രക്തം കട്ടപിടിച്ച് മരണം.

ജോൺസൺ ചെറിയാൻ.

ന്യൂഡൽഹി : ഉത്തരേന്ത്യ അതിശൈത്യത്തിൽ വിറങ്ങലിക്കുന്ന പശ്ചാത്തലത്തിൽ 4 സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഡൽഹി, യുപി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്. രാജസ്ഥാനിലും ബിഹാറിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അവസാന 24 മണിക്കൂറിൽ ഡൽഹിയിൽ താപനില 2.2 ഡിഗ്രി സെൽഷ്യസ് വരെയായി താഴ്ന്നു.

ശനിയാഴ്ച ഡൽഹിയിൽ ചില പ്രദേശങ്ങളിൽ താപനില 1.5 ഡിഗ്രി വരെയായി.ഹരിയാനയിലെ ഹിസാറിൽ താപനില 1.4 ‍‍ഡിഗ്രിയിലെത്തി. യുപിയിലെ കാൺപുരിൽ രക്തസമ്മർദം വർധിച്ചും രക്തം കട്ടപിടിച്ചും ഒരാഴ്ചയ്‌ക്കിടെ 98 പേർ മരിച്ചു. ഇന്നലെ മാത്രം 14 മരണം റിപ്പോർട്ട് ചെയ്തു.ഡല്‍ഹിയില്‍ മുഴുവന്‍ സ്കൂളുകളും ഈ മാസം 15 വരെ അടച്ചിടാന്‍ നിര്‍ദേശം നല്‍കി.

RELATED ARTICLES

Most Popular

Recent Comments