Thursday, December 11, 2025
HomeAmerica3 ഇരുചക്ര വാഹനങ്ങളിലേക്ക് ടോറസ് പാഞ്ഞു കയറി; യുവതിക്കും യുവാവിനും ദാരുണാന്ത്യം.

3 ഇരുചക്ര വാഹനങ്ങളിലേക്ക് ടോറസ് പാഞ്ഞു കയറി; യുവതിക്കും യുവാവിനും ദാരുണാന്ത്യം.

ജോൺസൺ ചെറിയാൻ.

കൊച്ചി : ചേരാനല്ലൂരിൽ ദേശീയപാതയിൽ 3 ഇരുചക്ര വാഹനങ്ങൾക്കു മുകളിലൂടെ ടോറസ് ലോറി പാഞ്ഞുകയറി 2 പേർ മരിച്ചു. ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിലെ ജോലിക്കാരൻ പറവൂർ മന്നം കുര്യാപറമ്പിൽ ഷംസുവിന്റെ മകൻ നസീബ് നസീബ് (38), എറണാകുളം അമൃത ആശുപത്രിയിലെ നഴ്സ് പാനായിക്കുളം ചിറയം അറയ്ക്കൽ വീട്ടിൽ ആന്റണിയുടെ ഭാര്യ ലിസ ആന്റണി (38) എന്നിവരാണ് മരിച്ചത്.

ഗുരുതര പരുക്കേറ്റ രവീന്ദ്രൻ എന്നയാൾ ചികിത്സയിലാണ്.പമ്പിലേക്കു തിരിയാൻ ഒരു ബൈക്ക് നിർത്തിയതോടെ പിന്നാലെ വന്ന 2 ഇരുചക്ര വാഹനങ്ങളും നിർത്തി.‌തൊട്ടുപിന്നാലെയുണ്ടായിരുന്ന ടോറസ് ലോറി മൂന്നു വാഹനങ്ങളും ഇടിച്ചു തെറിപ്പിച്ച് അശ്രദ്ധമായി മുന്നോട്ടു പോയതാണ് അപകടമുണ്ടാക്കിയത്.

RELATED ARTICLES

Most Popular

Recent Comments