ജോൺസൺ ചെറിയാൻ.
കൊച്ചി “: ജന്മദിനത്തിൽ കോളജിലേയ്ക്കു പോകുന്നതിനിടെ വാഹനാപകടത്തിൽ യുവാവിനു ദാരുണാന്ത്യം.ഇടക്കൊച്ചി അക്വിനാസ് കോളജിലെ വിദ്യാർഥിയും തേവര സ്വദേശിയുമായ പെരുമാനൂർ കെ.ജെ. ആന്റണി റോഡിൽ എബിൻ ജോയ് ആണ് മരിച്ചത്.
ഇന്നു രാവിലെ ഇടക്കൊച്ചിയിൽ അക്വിനാസ് കോളജിനു സമീപത്തു വച്ചാണ് അപകടം.എബിൻ ഓടിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ ഹാൻഡിൽ മറ്റൊരു വാഹനത്തിൽ തട്ടി നിയന്ത്രണം വിട്ട് ബസിന് അടിയിലേയ്ക്കു വീഴുകയായിരുന്നു.