Tuesday, January 14, 2025
HomeAmericaഅമേരിക്കയിലെ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്ജന്റര്‍ യുവതിയുടെ  വധശിക്ഷ നടപ്പാക്കി.

അമേരിക്കയിലെ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്ജന്റര്‍ യുവതിയുടെ  വധശിക്ഷ നടപ്പാക്കി.

പി പി ചെറിയാൻ.
മിസ്സോറി: നാല്പത്തിയഞ്ച് വയസ്സുള്ള പെണ്‍ സുഹൃത്തിനെ പീഢിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ മി്‌സ്സോറി പ്രിസണില്‍ ജനുവരി 3 ചൊവ്വാഴ്ച വൈകീട്ട് നടപ്പാക്കി. 2023 ലെ അമേരിക്കയിലെ ആദ്യവധശിക്ഷയാണിത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ്ജന്റര്‍ യുവതിയുടെ വധശിക്ഷ നടപ്പാക്കുന്നത്.

മിസ്സോറി എര്‍ത്ത് സിറ്റിയില്‍ ബിവര്‍ലി ഗ്വന്തര്‍(45) എന്ന പെണ്‍സുഹൃത്തിനെയാണ് അന്ന സ്‌കോട്ട് എന്ന് അറിയപ്പെട്ടിരുന്ന ആംബര്‍ മെക്ക്‌ലോലിയില്‍(49) പീഡിപ്പിച്ചു കത്തി കൊണ്ടു കുത്തികൊലപ്പെടുത്തിയത്. തുടര്‍ന്ന് സെന്റ് ലൂയിസ് സിറ്റിയില്‍ ഇവരുടെ മൃതശരീരം ഉപകേഷിക്കുകയായിരുന്നു.

വിവാഹബന്ധം വേര്‍പെടുത്തിയാണ് കൊലക്ക് പ്രേരിപ്പിച്ചത്. ആംബറിന്റെ പീഢനം സഹിക്ക വയ്യാതെ കൊലപ്പെടുത്തുന്നതിന് മാസങ്ങള്‍ക്കു മുമ്പ് ഇവര്‍ക്കെതിരെ ബിവര്‍ലി കോടതിയില്‍ നിന്നും റിസ്‌ട്രെയ്‌നിംഗ് ഉത്തരവ് വാങ്ങിയിരുന്നു.

2003 നവംബര്‍ 20ന് ബിവര്‍ലിയെ ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥലത്തുനിന്നും തട്ടികൊണ്ടുപോയി പീഡിപ്പിച്ചശേഷം കുത്തികൊലപ്പെടുത്തി സെന്റ് ലൂയിസില്‍ മിസ്സോറി നദിയുടെ കരയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഈ കേസ്സില്‍ കുറ്റക്കാരിയാണെന്ന്  കണ്ടെത്തി വധശിക്ഷവിധിച്ചു. എന്നാല്‍  2016 ല്‍ ജഡ്ജി ഇവരുടെ വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവുവിധിച്ചുവെങ്കിലും 2021ല്‍ മൂന്നംഗ ജഡ്ജിമാരുടെ പാനല്‍ വീണ്ടും വധശിക്ഷ പുനഃസ്ഥാപിക്കുകയായിരുന്നു.  ഗവര്‍ണ്ണര്‍ കൂടി ഇവരുടെ അപ്പീല്‍ തള്ളി.

വധശിക്ഷ  നല്‍കുന്നതിനുള്ള വിഷമിശ്രിതം സിരകളിലേക്കു പ്രവേശിപ്പിച്ചു മിനിട്ടുകള്‍ക്കകം 6.39ന് മരണം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ഇരയുടെ കുടുംബാംഗങ്ങള്‍ വധശിക്ഷക്ക് സാക്ഷിയാകാന്‍ എത്തിയിരുന്നു.

Thanks

RELATED ARTICLES

Most Popular

Recent Comments