Wednesday, June 26, 2024
HomeAmericaകേരളത്തിലെ മഹാരാജാസ് കോളജിൽ വച്ച് ചിത്രികരിച്ച മുൻ വിദ്യാർത്ഥിയുടെ സംഗീത വീഡിയോ അന്താരാഷ്ട്ര ടി.വി. ചാനലുകളിൽ...

കേരളത്തിലെ മഹാരാജാസ് കോളജിൽ വച്ച് ചിത്രികരിച്ച മുൻ വിദ്യാർത്ഥിയുടെ സംഗീത വീഡിയോ അന്താരാഷ്ട്ര ടി.വി. ചാനലുകളിൽ തരംഗം സൃഷ്ടിക്കുന്നു.

ജെ. അന്ത്രപ്പേർ.
അന്തരാഷട്ര ടി.വി ചാനലുകളിൽ “വേൾഡ് വിഷൻ എച്ച്.ഡി ”  പ്രശ്സ്ത മലയാളി ഗായകനും, ഗിറ്റാറിസ്റ്റും, സംഗീത സംവിധായകനും, ആക്ടറും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലുമായ നവീൻ ജെ. അന്ത്രപ്പേറിന്റെ ഏറ്റവും പുതിയതായി റീലീസ് ചെയ്ത സംഗീത വീഡിയോകൾ “വണ്ടർ വാൾ”  “ഹോപ്പ്സ് ആൻ ത്ഥം ” തരംഗം സൃഷ്ടിക്കുന്നു.
“ലോൺലി അയാം ക്രയിങ്ങ് “
എന്ന മ്യൂസിക്കൽ ആൽബത്തിലൂടെ യുവതി യുവാക്കളുടെ ഹരമായി മാറി ഇന്റർനാഷണൽ പാശ്ചാത്യ സംഗീത ലോകത്തെ വേറിട്ട നാമമാണ് നവീൻ ജെ. അന്ത്രപ്പേർ. ഇന്ത്യയ്ക്ക് തന്നെ അഭിമാനമായ രീതിയിൽ അനേകം അന്താരാഷ്ട്ര പാശ്ചാത്യ സംഗീത ടി.വി. ചാനലുകളായ എം. ടി. വി അറേബ്യ, വി.ച്ച്. വൺ, എം.ടി. വി. ഇന്ത്യ, നയൻ എക്സ് ഒ, സീ കഫേ,  സീ ട്രെൻഡ്സ് , ഇ-മസാല യിലുടെ പ്രസിദ്ധിയാർജ്ജിച്ചു കഴിഞ്ഞു നവീൻ ജെ. അന്ത്രപ്പേർ. ലോൺ ലി അയാം ക്രയിങ്ങ് എന്ന മ്യൂസിക് വീഡിയോ ക് “ഐ ലൈക് ഇറ്റ്” വേൾഡ് ടാലന്റ് അവാർഡ് ലഭിച്ചു.
മഹാരാജാസ് കോളേജ് എന്നുള്ളത് ഒരു വികാരമാണ്. അതുകൊണ്ടാണ് മഹാരാജാസ് കോളേജ് മുൻവിദ്യാർത്ഥി കുടിയായ അന്താരാഷ്ട്ര പോപ്പ്- റോക്ക് താരവും, നടനും, സെലിബ്രറ്റി ഫാഷൻ സൂപ്പർ മോഡലുമായ നവീൻ ജെ. അന്ത്രപ്പേർ താൻ പഠിച്ച കോളേജിലെത്തുകയും അവിടെ ഏറ്റവും പുതിയ സംഗീത വീഡിയോ ചിത്രീകരിക്കുകയും ചെയ്തത്. മഹാരാജാസ് കോളേജിന്റെ മുക്കും മൂലയുമടക്കം ഈ വീഡിയോയിൽ ഒപ്പിയെടുത്തിട്ടുണ്ട് . പല മഹാന്മാരും പഠിച്ച മഹാരാജാസ് കോളേജിലെ പ്രശ്സ്തമായ, ചരിത്ര മൂല്യമുള്ള പിരിയൻ ഗോവണിയും, സെൻട്രൽ സർക്കിളും, മെയിൽ ഹാൾ അടക്കം സംഗീത വീഡിയോയിൽ ഉൾപ്പെടുന്നു. ഈ കാരണങ്ങളാൽ ഇപ്പോൾ മഹാരാജസ് കോളേജിലെ വിദ്യാർത്ഥികളും, മുൻ വിദ്യാർത്ഥികളും വണ്ടർ വാൾ എന്ന സംഗീത വീഡിയോ പൂർണ്ണമായി ഏറ്റെടുത്തിരിക്കുകയാണ്. ഇത് ആദ്യമായിട്ടാണ് അന്താരാഷ്ട്ര വിപണിയിലേക്കുള്ള പാശ്ചാത്യ സംഗീത വീഡിയോ മഹാരാജാസ് കോളേജും, കേരളത്തിന്റെ വിശ്വഭംഗി ഒപ്പിയെടുക്കുന്ന പ്രകൃതിരമണീയമായ പല സ്ഥലങ്ങളും കേന്ദ്രീകരിച്ച് ചിത്രീകരിച്ചിട്ടുള്ളത്. ലോകമെമ്പാടുമുള്ള പാശ്ചാത്യരടക്കം മഹാരാജാസ് കോളേജിന്റെയും, കേരളത്തിന്റെയും ഭംഗി ” വണ്ടർ വാൾ ” എന്ന ഈ സംഗീത വീഡിയോയിലൂടെ അറിഞ്ഞു കഴിഞ്ഞു.
RELATED ARTICLES

Most Popular

Recent Comments