Thursday, December 26, 2024
HomeAmericaഎസ്.ഐ.ഒ: നവാഫ് പാറക്കടവ് പ്രസിഡന്റ്, ഷഫാഖ് കക്കോടി സെക്രട്ടറി.

എസ്.ഐ.ഒ: നവാഫ് പാറക്കടവ് പ്രസിഡന്റ്, ഷഫാഖ് കക്കോടി സെക്രട്ടറി.

 ജാസിര്‍ ചേളന്നൂര്‍.

കോഴിക്കോട്: എസ്.ഐ.ഒ കോഴിക്കോടിന് പുതിയ ജില്ലാ നേതൃത്വം നിലവില്‍ വന്നു. 2023 കാലയളവിലേക്കുള്ള ജില്ലാ പ്രസിഡന്റായി നവാഫ് പാറക്കടവിനെയും സെക്രട്ടറിയായി ഷഫാഖ് കക്കോടിയെയും തെരെഞ്ഞെടുത്തു. ജാസിര്‍ ചേളന്നൂര്‍ (സംഘടന), അഫ്‌സല്‍ പുല്ലാളൂര്‍ (പബ്ലിക് റിലേഷന്‍സ് & മീഡിയ), ഫഹീം വേളം (കാമ്പസ്) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരാണ്.

എരഞ്ഞിപ്പാലം കാലിക്കറ്റ് ഹൗസില്‍ വെച്ച് നടന്ന ജില്ലാ മെമ്പേഴ്സ് മീറ്റില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷറഫുദ്ദീന്‍ നദ്‌വി, സംസ്ഥാന സമിതിയംഗം ഹാമിദ് ടി.പി എന്നിവര്‍ നേതൃത്വം നല്‍കി. മെമ്പേഴ്സ് മീറ്റ് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി ശാക്കിര്‍ ഉദ്ഘാടനം ചെയ്തു.

RELATED ARTICLES

Most Popular

Recent Comments