സഖി (കവിത) ബല്‍സി സിബി

0
1765
style="text-align: justify;">ആഡംബരത്തിന്റെ ദൃശ്യ മോഹങ്ങളില്‍
അദൃശ്യ സഞ്ചാരിയായ് ഭവിക്കുക
ആടേണ്ടവേഷങ്ങളെല്ലാമൊരുക്കുക
കാഴ്ച്ചക്കാരിയല്ല, മറക്കാതിരിക്കുക
വ്യകുലതകളെ പേരിട്ടു വിളിച്ചു
തോളെറ്റുക സഖി !!!!
കനലുണ്ണുക, കാവി പുതയ്ക്കുക
കാക്കുക കണ്ണുകളിലൊറ്റക്കടല്‍
മിന്നാമിനുങ്ങിന്റെ വെട്ടം കരുതുക
കണിക്കൊന്നപോല്‍ പൂത്തുലയുക
സീതായനങ്ങളില്‍ മരവുരി ധരിക്കുക
മണ്‍ചെരാതുകളിലെണ്ണ പകരുക
കാലം കെടുത്താത്ത കല്‍വിളക്കാവുക !!
///ബല്‍സി സിബി///യു.എസ് മലയാളി///

Share This:

Comments

comments