ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലകളില്‍...
ജോൺസൺ ചെറിയാൻ.
ബംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെ മര്‍ദനവും അസഭ്യവര്‍ഷവും. ആക്രമിക്കാന്‍ വന്ന തെരുവുനായയെ കല്ലെറിഞ്ഞതിനാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. രാമമൂര്‍ത്തി നഗറിലെ എന്‍ആര്‍ഐ ലേ ഔട്ടിലാണ് സംഭവം നടന്നത്. നായയെ കല്ലെറിഞ്ഞതിന് ഒരാള്‍...
ജോൺസൺ ചെറിയാൻ.
ഇറാനില്‍ ആക്രമണം തുടങ്ങി ഇസ്രയേല്‍. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉഗ്രസ്‌ഫോടനമാണ് ഇസ്രയേല്‍ നടത്തിയത്. ടെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും സ്‌ഫോടനമുണ്ടായി. ഇസ്രയേല്‍ ആക്രമണം...
ജീമോൻ റാന്നി.
ഹൂസ്റ്റൺ : കേരളത്തിലെ ആദിമ ക്രൈസ്തവ കുടുംബങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന പകലോമറ്റം മഹാകുടുംബയോഗം യു.എസ്-കാനഡ ചാപ്റ്ററിന്റെ രെജിസ്ട്രേഷൻ പുരോഗമിക്കുന്നു. മഹാകുടുംബാംഗങ്ങളായ ഏകദേശം ആയിരത്തിലധികം കുടുംബങ്ങൾ അമേരിക്കയിലും കാനഡയിലുമായി വസിക്കുന്നു. ഇതിൽ...
പി പി ചെറിയാൻ.
ഹാരിസ്ബർഗ്( പെൻസിൽവാനിയ): പെൻസിൽവാനിയയിൽ ദീപാവലി, തിഹാർ, ബന്ദി ചോർ ദിവസ് ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ദീപാവലി ഔദ്യോഗികമായി അംഗീകരിച്ചു ഗവർണർ ജോഷ് ഷാപ്പിറോ സെനറ്റ് ബിൽ 402-ൽ ഒപ്പുവച്ചു -
"ഈ ബില്ലിൽ...
പി പി ചെറിയാൻ.
മേരിലാൻഡ് :മേരിലാൻഡിൽ സഹപ്രവർത്തകൻ തയ്യാറാക്കിയ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 46 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു.
തിങ്കളാഴ്‌ച ബാൾട്ടിമോറിൽ നിന്ന് 15 മൈൽ തെക്കുപടിഞ്ഞാറായി ജെസ്‌സപ്പിലെ ചെസാപീക്ക് ബേ കോർട്ടിൻ്റെ...
പി പി ചെറിയാൻ.
ടൊറൻ്റോ:കാനഡ ആദ്യമായി രാജ്യത്തേക്ക് അനുവദിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കും, ഇത് സർക്കാരിൻ്റെ നയത്തിൽ ശ്രദ്ധേയമായ മാറ്റമാണ് പ്രകടമാകുന്നത്
കാനഡയിൽ 2025-ൽ 395,000, 2026-ൽ 380,000, 2027-ൽ 365,000, 2024-ൽ ഇത്...
ബിബി തെക്കനാട്ട്.
ഹ്യൂസ്റ്റൺ: സെന്റ്.മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ തിരുനാളിനു സമാപനമാകുന്നു .പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള വാർഷിക തിരുനാൾ പ്രാർത്ഥനാനിര്ഭരവും, ഭക്തിസാന്ദ്രവുമായ സമാപനത്തിലേക്കു .
ഇടവകയിലെ വുമൺസ് മിനിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ എല്ലാ വനിതകളും പ്രസുദേന്തിമാരായി നടത്തപ്പെട്ട തിരുനാൾ ഇടവക ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും വ്യത്യസ്തങ്ങളായ തിരുക്കർമങ്ങളാലും, ആകർഷകങ്ങളായ പരിപാടികൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.
2024 ഒക്ടോബർ മാസം 18- ആം തിയതി വൈകുന്നേരം ആറു മണി മുതൽ ആരാധനയും ജപമാലയും നടത്തപ്പെട്ടു. ഏഴു മണിക്ക് എട്ടാം ദിവസത്തെ ചടങ്ങുകൾക്ക് പൂനാ ഖഡ്കി രൂപതാ അധ്യക്ഷൻ മാത്യൂസ് മാർ പക്കോമിയോസ് മുഖ്യ കാർമികത്വം വഹിച്ചു.പരിശുദ്ധ അമ്മ വചനം ഹൃദയത്തിൽ സ്വീകരിക്കുകയും യേശുവിനെ ലോകത്തിനു നൽകുകയും ചെയ്തതുപോലെ വചനത്തെയും യേശുവിനെയും എല്ലാ കുടുംബങ്ങളിലും സ്വീകരിക്കുവാൻ ആഹ്വനം ചെയ്തു. വചനം സ്വീകരിക്കുന്ന കുടുംബങ്ങളിൽ സമാധാനവും പ്രത്യാശയും ഉണ്ടാകുമെന്നും പിതാവ് പറഞ്ഞു.വിശുദ്ധ കുർബാനയ്ക്കു ശേഷം മാതാവിന്റെ നൊവേനയും നടത്തപ്പെട്ടു.
2024 ഒക്ടോബർ മാസം 19 - ആം തിയതി വൈകുന്നേരം ആറു മണി മുതൽ ആരാധനയും ജപമാലയും നടത്തപ്പെട്ടു. ഒൻപതാം ദിവസത്തെ തിരുക്കർമ്മങ്ങൾക്ക് ഫാ. ജോൺസൻ നീലനിരപ്പേപ്പൽ മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ.ഏബ്രഹാം മുത്തോലത്ത് വചന സന്ദേശം നൽകി.ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ചും സഭയിൽ ജപമാലയുടെ സ്വാധീനത്തെക്കുറിച്ചും ആത്മീയവും ചരിത്രപരവുമായ സംഭവങ്ങൾ സന്ദേശമധ്യേ ഫാ.മുത്തോലത്ത് പറഞ്ഞു. അസി.വികാരി ഫാ.ജോഷി വലിയവീട്ടിൽ സഹകാര്മികനായിരുന്നു.
വിശുദ്ധ കുർബാനയ്ക്കു ശേഷം നൊവേനയും നടത്തപ്പെട്ടു. തുടർന്ന് ജപമാലയും മെഴുകുതിരിയും കാരങ്ങളിലേന്തി ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും ഒന്ന് ചേർന്ന് പ്രാര്ഥനാപൂർവ്വമായ ജപമാല പ്രദക്ഷിണവും നടത്തപ്പെട്ടു.
സെക്കോമീഡിയപ്ലസ്.
ദോഹ. ഡോ.അമാനുല്ല വടക്കാങ്ങരക്ക് സിഎച്ച്.സ്മാരക സമിതി പുരസ്‌കാരം. അറബി ഭാഷക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ അറബി രണ്ടാം ഭാഷയായി നടപ്പാക്കുന്നതിന് നേതൃത്വം നല്‍കിയ അമാനുല്ല അറബി ഭാഷയുമായി...