Saturday, October 26, 2024
HomeAmericaഹ്യൂസ്റ്റനിൽ തിരുനാൾ സമാപനം ഭക്തിസാന്ദ്രം .

ഹ്യൂസ്റ്റനിൽ തിരുനാൾ സമാപനം ഭക്തിസാന്ദ്രം .

ബിബി തെക്കനാട്ട്.

ഹ്യൂസ്റ്റൺ: സെന്റ്.മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ തിരുനാളിനു സമാപനമാകുന്നു .പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള വാർഷിക തിരുനാൾ പ്രാർത്ഥനാനിര്ഭരവും, ഭക്തിസാന്ദ്രവുമായ സമാപനത്തിലേക്കു .

 ഇടവകയിലെ വുമൺസ് മിനിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ എല്ലാ വനിതകളും പ്രസുദേന്തിമാരായി നടത്തപ്പെട്ട തിരുനാൾ ഇടവക ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും വ്യത്യസ്തങ്ങളായ തിരുക്കർമങ്ങളാലും, ആകർഷകങ്ങളായ പരിപാടികൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.

2024 ഒക്ടോബർ മാസം 18- ആം തിയതി വൈകുന്നേരം ആറു മണി മുതൽ ആരാധനയും ജപമാലയും നടത്തപ്പെട്ടു. ഏഴു മണിക്ക് എട്ടാം ദിവസത്തെ ചടങ്ങുകൾക്ക് പൂനാ ഖഡ്കി രൂപതാ അധ്യക്ഷൻ മാത്യൂസ് മാർ പക്കോമിയോസ് മുഖ്യ കാർമികത്വം വഹിച്ചു.പരിശുദ്ധ  അമ്മ വചനം ഹൃദയത്തിൽ സ്വീകരിക്കുകയും യേശുവിനെ ലോകത്തിനു നൽകുകയും ചെയ്തതുപോലെ  വചനത്തെയും യേശുവിനെയും എല്ലാ കുടുംബങ്ങളിലും സ്വീകരിക്കുവാൻ ആഹ്വനം ചെയ്തു.  വചനം സ്വീകരിക്കുന്ന കുടുംബങ്ങളിൽ സമാധാനവും പ്രത്യാശയും ഉണ്ടാകുമെന്നും പിതാവ് പറഞ്ഞു.വിശുദ്ധ കുർബാനയ്ക്കു ശേഷം മാതാവിന്റെ നൊവേനയും നടത്തപ്പെട്ടു.

2024 ഒക്ടോബർ മാസം 19 – ആം തിയതി വൈകുന്നേരം ആറു മണി മുതൽ ആരാധനയും ജപമാലയും നടത്തപ്പെട്ടു. ഒൻപതാം ദിവസത്തെ തിരുക്കർമ്മങ്ങൾക്ക് ഫാ. ജോൺസൻ നീലനിരപ്പേപ്പൽ മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ.ഏബ്രഹാം മുത്തോലത്ത് വചന സന്ദേശം നൽകി.ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ചും സഭയിൽ ജപമാലയുടെ സ്വാധീനത്തെക്കുറിച്ചും ആത്മീയവും ചരിത്രപരവുമായ സംഭവങ്ങൾ സന്ദേശമധ്യേ ഫാ.മുത്തോലത്ത് പറഞ്ഞു. അസി.വികാരി ഫാ.ജോഷി വലിയവീട്ടിൽ സഹകാര്മികനായിരുന്നു.

വിശുദ്ധ കുർബാനയ്ക്കു ശേഷം നൊവേനയും നടത്തപ്പെട്ടു. തുടർന്ന് ജപമാലയും മെഴുകുതിരിയും  കാരങ്ങളിലേന്തി ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും ഒന്ന് ചേർന്ന്  പ്രാര്ഥനാപൂർവ്വമായ ജപമാല പ്രദക്ഷിണവും നടത്തപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments