Monday, November 4, 2024

Monthly Archives: December, 0

ദേവൻ പരേഖിനെ ഐഡിഎഫ്‌സിയിലേക്ക് വൈറ്റ് ഹൗസ് പുനർനാമകരണം ചെയ്തു.

പി പി ചെറിയാൻ. വാഷിംഗ്ടൺ, ഡിസി - പ്രസിഡന്റ് ജോ ബൈഡൻ, ആഗോള വെഞ്ച്വർ ക്യാപിറ്റലിസ്റ്റായ ദേവൻ ജെ. പരേഖിനെ, യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ ഡയറക്ടർ ബോർഡിലേക്ക് രണ്ടാം തവണയും പുനർനാമകരണം...

പലസ്തീനികളെ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കാൻ യുഎസ് അനുമതി നൽകില്ലെന്ന് ഹാരിസ്.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡിസി/ ദുബായ് :പലസ്തീനികളെ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കാനോ ഗാസ മുനമ്പിന്റെ നിലവിലെ അതിർത്തി പുനർനിർണയിക്കാനോ ‘ഒരു സാഹചര്യത്തിലും വാഷിംഗ്ടൺ അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് ശനിയാഴ്ച ഈജിപ്ഷ്യൻ പ്രസിഡന്റ്...

പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണം തള്ളിക്കളയണമെന്ന അഭ്യർത്ഥന യുഎസ് ജില്ലാ ജഡ്ജി നിരസിച്ചു.

പി പി ചെറിയാൻ. വാഷിംഗ്ടൺ: 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാൻ മുൻ പ്രസിഡന്റ് ശ്രമിച്ചുവെന്ന് ആരോപിക്കുന്ന പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്തിന്റെ കുറ്റപത്രം തള്ളിക്കളയാനുള്ള അഭ്യർത്ഥന യുഎസ് ജില്ലാ ജഡ്ജി താന്യ...

കെ. പി. സി. സി. ജനറൽ സെക്രട്ടറി റിങ്കു ചെറിയാന് ഫ്രണ്ട്സ് ഓഫ് റാന്നി ന്യൂയോർക്ക് ചാപ്റ്റർ സ്വീകരണം നൽകി.

മാത്യുക്കുട്ടി ഈശോ. ന്യൂയോർക്ക്:  ഹൃസ്വ സന്ദർശനത്തിന് അമേരിക്കയിലെത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി റിങ്കു ചെറിയാന്  ലോങ്ങ് ഐലൻഡിലെ ഫ്രണ്ട്സ് ഓഫ് റാന്നി ന്യൂയോർക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. റാന്നി സ്വദേശിയും റാന്നി നിയമ സഭാ മണ്ഡലത്തിലെ മുൻ എം.എൽ.എ ആയിരുന്ന പരേതനായ എം. സി. ചെറിയാന്റെ മകനുമായ റിങ്കു ചെറിയാൻ കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ ചുരുങ്ങിയ വോട്ടുകൾക്കാണ് കോൺഗ്രസ്സ് സ്ഥാനാർഥിയായി റാന്നിയിൽ പിന്തള്ളപ്പെട്ടത്.  ഫ്രണ്ട്‌സ് ഓഫ് റാന്നി ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡൻറ് റെജി വലിയകാലയുടെ നേതൃത്വത്തിൽ ഫ്ലോറൽ പാർക്കിലെ ദിൽബാർ ഹോട്ടൽ അങ്കണത്തിൽ വച്ച് നൽകിയ സ്വീകരണത്തിൽ ന്യൂയോർക്കിലെയും ന്യൂജേഴ്സിയിലെയും വിവിധ റാന്നി സ്വദേശികളും മറ്റു സുഹൃത്തുക്കളും പങ്കെടുത്തു. റെജി വലിയകാലയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തോമസ് മാത്യു (അനിൽ) ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. റാന്നിയുടെ മുൻ എം.എൽ.എ ആയിരുന്ന പരേതനായ എം.സി. ചെറിയാൻ റാന്നിക്ക് ചെയ്ത വികസന പ്രവർത്തനനങ്ങളും അദ്ദേഹത്തിൻറെ മകനും കെ. പി. സി. സി. നിയുക്ത ജനറൽ സെക്രട്ടറിയും റാന്നിയുടെ ഭാവി വാഗ്ദാനവും ആയ റിങ്കുവിൽ നിന്നും റാന്നി നിവാസികൾ പ്രതീക്ഷിക്കുന്ന പ്രവർത്തനങ്ങളും എന്തൊക്കെയെന്ന്  അദ്ധ്യക്ഷൻ റെജി വലിയകാല യോഗത്തിൽ പ്രസ്താവിച്ചു. 2018-ലെ പ്രളയ ദുരിതത്തിൽ ഏറ്റവും അധികം നാശ നഷ്ടങ്ങൾ സംഭവിച്ച റാന്നിയിലേക്ക് പ്രവാസികളായ അമേരിക്കക്കാർ പ്രത്യേകിച്ച് റെജി വലിയകാലയുടെ നേതൃത്വത്തിൽ ന്യൂയോർക്ക് സുഹൃത്തുക്കൾ ചെയ്ത വലിയ സഹായ സഹകരണങ്ങൾക്ക് റിങ്കു പ്രത്യേക നന്ദി പ്രകാശിപ്പിച്ചു. പ്രളയ ദുരിതത്തിന് ശേഷം കേരളാ മുഖ്യമന്ത്രി അമേരിക്കയിൽ വരെ വന്ന് കോടിക്കണക്കിന് രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിച്ചുപോയെങ്കിലും, ഇതുവരെ യാതൊരു സഹായവും ലഭിക്കാത്ത ആയിരക്കണക്കിന് ആളുകൾ റാന്നി പ്രദേശത്ത് ഇന്നും ഉണ്ട് എന്ന സങ്കടകരമായ വസ്തുതയും റിങ്കു തന്റെ പ്രസംഗത്തിൽ പറഞ്ഞു. നാട്ടിൽ നിന്നും വളരെ ദൂരെ ഏഴാം കടലിനക്കരെയാണെങ്കിലും സ്വന്തം നാടിനെ സ്‌നേഹിക്കുകയും ആവശ്യ സമയത്ത് ധാരാളം സഹായങ്ങൾ എത്തിച്ച് തരുന്നതുമായ  റാന്നി സുഹൃത്തുക്കളുടെയും പ്രവാസികളുടേയും കരുതലും കൈത്താങ്ങലും എന്നും എപ്പോഴും ഉണ്ടായിരിക്കണമെന്നും റിങ്കു അഭ്യർഥിച്ചു. ഫ്രണ്ട്‌സ് ഓഫ് റാന്നി, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല എന്നീ സംഘടനകളിലെ അംഗങ്ങളായ മാത്യു തോമസ് (ബാബു), സജി എബ്രഹാം, അഡ്വ. സക്കറിയ കരുവേലി, കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ സെക്രട്ടറി ഫിലിപ്പ് മഠത്തിൽ,  ന്യൂജേഴ്‌സിയിൽ നിന്നെത്തിയ സജി, അരുൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് യോഗത്തിൽ സംസാരിച്ചു.

കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഫാമിലി നൈറ്റ് വർണ്ണാഭമായി നടത്തപ്പെട്ടു.

മാത്യുക്കുട്ടി ഈശോ. ന്യൂയോർക്ക്:  കഴിഞ്ഞ അൻപത്തിയൊന്നു വർഷമായി ന്യൂയോർക്കിൽ പ്രവർത്തിച്ചു വരുന്ന  ആദ്യകാല മലയാളീ സംഘടനയായ  "കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ"  2023-ലെ വാർഷിക ഫാമിലി ഡിന്നർ മീറ്റിംഗ് വർണ്ണാഭമായി നടത്തപ്പെട്ടു. ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ നൂറുകണക്കിന് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നിറസാന്നിധ്യത്തിൽ നടത്തപ്പെട്ട കുടുംബ സംഗമം വിവിധ കലാപരിപാടികളോടെ ആഘോഷമാക്കി. സമാജം പ്രസിഡൻറ് ഫിലിപ്പോസ് ജോസഫിന്റെ (ഷാജി) അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജോൺ കെ. ജോർജ്ജ് (ബിജു) സ്വാഗതം ആശംസിക്കുകയും, ട്രസ്റ്റീ ബോർഡ് ചെയർമാൻ വർഗ്ഗീസ് പോത്താനിക്കാട് ആദ്യകാല സമാജം പ്രസിഡന്റുമാരെ യോഗത്തിനു പരിചയപ്പെടുത്തി ആശംസകൾ അർപ്പിക്കുകയും ചെയ്തു. അൻപത്തിയൊന്നു വർഷം മുൻപ് സമാജം ആരംഭിച്ചപ്പോഴുള്ള പ്രഥമ പ്രസിഡൻറ് പ്രൊഫ. ജോസഫ് ചെറുവേലിയുടെ സാന്നിദ്ധ്യം യോഗത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഏവരും ചേർന്ന് പ്രൊഫ. ചെറുവേലിയെ ആദരിച്ചതിനു ശേഷം, ഈ വർഷത്തെ സമാജം സുവനീറിന്റെ പ്രകാശന കർമ്മം പ്രൊഫ. ചെറുവേലി നിർവഹിച്ചു. കഴിഞ്ഞ ഒരു വർഷം സമാജത്തിന്റെ പ്രസിഡന്റായി പ്രവർത്തിക്കുവാൻ അവസരം ലഭിച്ചതിലുള്ള സന്തോഷം പങ്ക് വച്ചും  വിവിധ പ്രവർത്തനങ്ങളിലും സാമൂഹിക സേവനങ്ങളിലും എല്ലാ കമ്മറ്റി അംഗങ്ങളുടെയും, സമാജം അംഗങ്ങളുടെയും സഹായ സഹകരണങ്ങൾക്ക്  നന്ദി കരേറ്റികൊണ്ടും ഷാജി അദ്ധ്യക്ഷ പ്രസംഗം നിർവ്വഹിച്ചു. ചുരുങ്ങിയ സമയത്തെ പൊതുസമ്മേളനത്തിനു ശേഷം വിവിധ കലാ പരിപാടികൾ അരങ്ങേറി. ന്യൂയോർക്കിലെ പ്രശസ്ത ഗായകരായ ജോഷി ജോസ്, സൂസൻ വർഗ്ഗീസ്, ലിയാ റെയ്  ഐസൻ തുടങ്ങിയവരുടെ ശ്രവണ സുന്ദര ഗാനങ്ങളും, ഡാൻസ് ട്രൂപ്പിന്റെ  അതി മനോഹര ഗ്രൂപ്പ് ഡാൻസും ഫാമിലി സന്ധ്യക്ക് കൊഴുപ്പേകി.  വൈസ് പ്രസിഡൻറ് സിബി ഡേവിഡ് മാസ്റ്റർ ഓഫ് സെറിമണിയായി യോഗം നിയന്ത്രിച്ചു. ട്രഷറർ ഷാജി വർഗ്ഗീസ് കൃതജ്ഞത പ്രകാശിപ്പിച്ചു. ജോയിൻറ് സെക്രട്ടറി ഹേമചന്ദ്രൻ, കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, ബെന്നി ഇടിയേര, സജി എബ്രഹാം, ജോർജ്ജു കുട്ടി, വർഗ്ഗീസ് കോരസൺ, മാമ്മൻ എബ്രഹാം, സിജു സെബാസ്റ്റ്യൻ, സജി തോമസ്, ജോസി സ്കറിയ, സണ്ണി പണിക്കർ, വിൻസെന്റ് സിറിയക്, വർഗ്ഗീസ് ജോസഫ്, പോൾ ജോസ്  തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനമാണ് കുടുംബ സംഗമം വർണ്ണാഭമാകാൻ സഹായിച്ചത്.

രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയം എത്ര ശക്തിപെട്ടാലും ആദർശ ചെറുപ്പം പ്രതിരോധനിര തീർക്കും.

ഷ മലപ്പുറം. മലപ്പുറം: വേരുരച്ച വിശ്വാസം നേരുറച്ച വിദ്യാർത്ഥിത്വം എന്ന തലവാചകത്തിൽ എസ്.ഐ.ഒ മലപ്പുറം ജില്ല സംഘടിപ്പിച്ച കേഡർ കോൺഫറൻസ് സമാപിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടി ആയിരങ്ങൾ പങ്കെടുത്ത വിദ്യാർത്ഥി റാലി, പൊതുസമ്മേളനം...

തീരുര്‍ മുത്തൂര്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ കല്ലിങ്ങല്‍ സിദ്ധീഖ് (46വയസ്സ് )മരണപ്പെട്ടു.

ടൈറ്റ് ന്യൂസ്. ചരമം 03-12-2023 കല്ലിങ്ങല്‍ സിദ്ധീഖ്. തീരുര്‍ മുത്തൂര്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ കല്ലിങ്ങല്‍ സിദ്ധീഖ് (46വയസ്സ് )മരണപ്പെട്ടു. ഭാര്യ ഹാജറ, മക്കള്‍ :റാഷിദ, റാഫിദ, റാഷിഖാ. മരുമക്കള്‍ :ജലീല്‍ താനാളൂര്‍, ശിഹാബ് തിരുന്നാവായ. സഹോദരന്‍മാര്‍ :കല്ലിങ്ങല്‍ മുഹമ്മദ് അലി,...

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ആർ.വി.പി. സ്ഥാനത്തേക്ക് ഫിലിപ്പ് മഠത്തിൽ മത്സരിക്കുന്നു.

മാത്യുക്കുട്ടി ഈശോ. ന്യൂയോർക്ക്:  അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോമാ  (FOMAA) ന്യൂയോർക്ക് മെട്രോ റീജിയണിന്റെ 2024-2026 വർഷത്തേക്കുള്ള  റീജിയണൽ വൈസ് പ്രസിഡൻറ് (RVP) സ്ഥാനത്തേക്ക് ലോങ്ങ് ഐലൻഡിൽ നിന്നും ഫിലിപ്പ് മഠത്തിൽ മത്സരിക്കുന്നു. നിലവിൽ മെട്രോ റീജിയൺ ചെയർമാൻ ആണ് മഠത്തിൽ. ദീർഘനാളുകളായി ഫോമായുടെ എല്ലാ പ്രവർത്തനങ്ങളിലും മുൻ നിരയിൽ നിൽക്കുന്ന വ്യക്തിയാണ്. ഫോമായുടെ അംഗ സംഘടനയായ കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KCANA) 2024-ലെ പ്രസിഡൻറ് ആയി  തെരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് മഠത്തിൽ ന്യൂയോർക്ക് മലയാളികളുടെ ഇടയിലെ നിറസാന്നിധ്യമാണ്. KCANA യുടെ നിലവിലെ സെക്രട്ടറിയാണ്. തികഞ്ഞ ഒരു സംഘാടകൻ കൂടിയായ മഠത്തിൽ അമേരിക്കയിലെ പുരാതനമായ മലയാളീ സംഘടനയായ  കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൽ വിവിധ ഔദ്യോഗിക സ്ഥാനങ്ങൾ വിജയകരമായി കൈകാര്യം  ചെയ്തിട്ടുണ്ട്.  ന്യൂയോർക്ക് മലയാളീ ബോട്ട് ക്ലബ്, അമേരിക്കൻ കർഷകശ്രീ-പുഷ്പശ്രീ ക്ളബ്ബ്, ന്യൂയോർക്ക് ഫിഷിങ് ക്ലബ്ബ്, ചെണ്ട ക്ളബ്ബ്  എന്നിവയുടെ രൂപീകരണത്തിൽ പങ്കു വഹിച്ച പ്രധാന സ്ഥാപക നേതാക്കളിൽ ഒരാളാണ് ഫിലിപ്പ്. മുൻപ് രണ്ട് ടേമിൽ RVP ആയി മത്സരരംഗത്ത്‌ വന്നിരുന്ന ഫിലിപ്പ് ഇലക്ഷൻ ഒഴിവാക്കുന്നതിനായി സ്വയം പിന്മാറി നിന്ന വ്യക്തിയാണ്. ഫോമാ മെട്രോ റീജിയണിന്റെ അടുത്ത രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ ഏറ്റവും  ഭംഗിയായി നടത്തുന്നതിന് തന്നെ RVP ആയി തെരഞ്ഞെടുക്കണമെന്ന് എല്ലാ ഫോമാ പ്രവർത്തകരോടും ഫിലിപ്പ് മഠത്തിൽ അഭ്യർത്ഥിക്കുന്നു.

ക്വീൻസ് കത്തിക്കുത്തിലും തീപിടുത്തത്തിലും 4 പേർ മരിച്ചു, 3 പേർക്ക് പരിക്കേറ്റു, സംശയാസ്പദമായ മരണം.

പി പി ചെറിയാൻ. ന്യൂയോർക് :ഞായറാഴ്ച പുലർച്ചെ ന്യൂയോർക്ക് സിറ്റി  ഫാർ റോക്കവേയിലെ വീട്ടിൽ കത്തികൊണ്ട് ആക്രമണം നടത്തിയ ഒരാൾ രണ്ട് കുട്ടികളടക്കം നാല് ബന്ധുക്കളെ കൊലപ്പെടുത്തി, തുടർന്ന് കെട്ടിടത്തിന് തീയിടുകയും തീപിടിത്തമുണ്ടായ വീട്ടിൽ...

ഞായറാഴ്ച ചെങ്കടലിൽ യുഎസ് യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ടതായി പെന്റഗൺ.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :ചെങ്കടലിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വാണിജ്യ കപ്പലുകൾ ഞായറാഴ്ച  ആക്രമിക്കപ്പെട്ടതായി പെന്റഗൺ. "യുഎസ്എസ് കാർണി, ചെങ്കടലിലെ വാണിജ്യ കപ്പലുകൾ എന്നിവയ്ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും  റിപ്പോർട്ടുകൾ വരുന്നു. യുഎസ് യുദ്ധക്കപ്പൽ...

Most Read