ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: 2002 ലെ ഗുജറാത്ത് കലാപകാലത്തെ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ബിജെപി നേതാവ് മായാ കോട്നാനിയെ ഗുജറാത്ത് ഹൈക്കോടതി വെറുതെവിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് കോടതി അവരെ വെറുതെവിട്ടത്. കേസില്‍ വിചാരണ കോടതിയുടെ ശിക്ഷാവിധി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ വിചാരണ കോടതി കേസിലെ 29 പ്രതികളെ ശിക്ഷിച്ചിരുന്നു.
അതേസമയം കേസിലെ പ്രതിയായ ബജ് രംഗ്ദള്‍ നേതാവ് ബാബു ബജരംഗിയുടെ ജീവപര്യന്തം ശിക്ഷ ശരിവെക്കുകയും ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദി മന്ത്രിസഭയില്‍ വനിത-ശിശു ക്ഷേമ മന്ത്രിയായിരുന്നു മായ കൊഡ്നാനി.
95 പേര്‍ കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ഉള്‍പ്പെട്ട ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാവാണ് മായാ കോട്‌നാനി. കേസില്‍ ഇവരെ 28 വര്‍ഷത്തെ കഠിന തടവിനാണ് വിചാരണ കോടതി അവരെ ശിക്ഷിച്ചത്.