Saturday, April 5, 2025
HomeUncategorizedകെ.സി തോമസ് ഇലപ്പനാല്‍ (ബേബി -79) നിര്യാതനായി.

കെ.സി തോമസ് ഇലപ്പനാല്‍ (ബേബി -79) നിര്യാതനായി.

ജോയിച്ചന്‍ പുതുക്കുളം.
കോട്ടയം: കാലംചെയ്ത ഡോ. യൂഹാനോന്‍ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ (മുന്‍ മലബാര്‍ ഭദ്രാസനാധിപന്‍) ജ്യേഷ്ഠ സഹോദരന്‍ കോട്ടയം പാമ്പാടി ഇലപ്പനാല്‍ കെ.സി തോമസ് (ബേബി/അപ്പോയി- 79) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സ്വഭവനത്തില്‍ നിര്യാതനായി.
സംസ്കാരം ഏപ്രില്‍ 20-നു വെള്ളിയാഴ്ച മാതൃഇടവകയായ പാമ്പാടി സെന്റ് മേരീസ് സംഹാസന കത്തീഡ്രലില്‍.
ഭാര്യ പരേതയായ മറിയാമ്മ തോമസ് വേളൂര്‍ ഇല്ലിക്കല്‍ ചെറുവള്ളിക്കുന്നേല്‍ കുടുംബാംഗമാണ്. സാബു തോമസ്, സോളി ബിജു, സജി തോമസ് ഇലപ്പനാല്‍ എന്നിവര്‍ മക്കളും, ബിജു വെള്ളക്കോട്ട് (എം.ആര്‍.എഫ് ഉദ്യോഗസ്ഥന്‍), അരീപ്പറമ്പ് പെരിയോര്‍മറ്റത്തില്‍ കുടുംബാംഗം ലിബി എന്നിവര്‍ മരുമക്കളുമാണ്.
പാമ്പാടി സിംഹാസന കത്തീഡ്രല്‍ സഹവികാരി റവ.ഫാ. ജേക്കബ് നൈനാന്‍ സഹോദരപുത്രനാണ് അമേരിക്കയിലുള്ള ജയിംസ് ജോര്‍ജ് (ന്യൂയോര്‍ക്ക്), വര്‍ഗീസ് നൈനാന്‍ (ഡാലസ്), സാജന്‍ ജോര്‍ജ്, സജി ജോര്‍ജ് (ന്യൂയോര്‍ക്ക്) എന്നിവര്‍ പരേതന്റെ ജ്യേഷ്ഠ സഹോദരപുത്രന്മാരാണ്.
തേലക്കാട്ടുശ്ശേരി കുടുംബാംഗങ്ങളായ ഇലപ്പനാല്‍ പരേതരായ കുരുവിള ചാക്കോ- അന്നമ്മ ചാക്കോ എന്നിവരാണ് മാതാപിതാക്കള്‍. കാലം ചെയ്ത പീലക്‌സിനോസ് തിരുമേനി, പരേതരായ പി.സി. ഏബ്രഹാം, പി.സി. നൈനാന്‍ എന്നിവരും, പി.സി. ജോര്‍ജ് (പാമ്പാടി), തങ്കമ്മ സ്കറിയ (ഫിലാഡല്‍ഫിയ) എന്നിവരും പരേതന്റെ സഹോദരങ്ങളാണ്.
ബിജു ചെറിയാന്‍ അറിയിച്ചതാണിത്.
RELATED ARTICLES

Most Popular

Recent Comments