Wednesday, January 15, 2025
HomeAmericaമനുഷ്യകടത്ത്: ഗുപ്തയും ഭാര്യയും ഇര്‍വിങ്ങില്‍ അറസ്റ്റില്‍.

മനുഷ്യകടത്ത്: ഗുപ്തയും ഭാര്യയും ഇര്‍വിങ്ങില്‍ അറസ്റ്റില്‍.

പി. പി. ചെറിയാന്‍.
ഇര്‍വിങ് (ഡാലസ്): കലിഫോര്‍ണിയായില്‍ നിന്നും 18 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടി കൊണ്ടുവന്നു വേശ്യവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ദേവന്‍ഷു ഗുപ്ത (26) , ഭാര്യ അമേരിക്ക അന്‍ഡേഴ്‌സന്‍ (20) എന്നിവരെ ഇര്‍വിങ് പൊലീസ് അവരുടെ വസതിയില്‍ നിന്നും അറസ്റ്റു ചെയ്തു.
ഏപ്രില്‍ 15 ഞായറാഴ്ചയായിരുന്നു അറസ്റ്റ്. കലിഫോര്‍ണിയായില്‍ നിന്നും തട്ടികൊണ്ടു വന്ന് (മാസങ്ങള്‍ക്കു മുമ്പ്) 18 വയസ്സുകാരി പൊലിസിനു നല്‍കിയ വിവരമനുസരിച്ചായിരുന്നു അറസ്റ്റ്.
ദമ്പതികള്‍ പല വെബ്‌സൈറ്റുകളിലും പരസ്യപ്പെടുത്തിയാണ് ഡാലസിലെ വിവിധ ഹോട്ടലുകളില്‍ പെണ്‍കുട്ടിയെ എത്തിച്ചിരുന്നുവെന്നു പൊലീസ് വെളിപ്പെടുത്തി. വീട് റെയ്ഡ് ചെയ്ത പൊലീസ് മറ്റൊരു 16 വയസ്സുള്ള പെണ്‍കുട്ടിയെ കൂടി ഇവരുടെ വീട്ടില്‍ കണ്ടെത്തി. ഇവരെ പിന്നീട് ചൈല്‍ഡ് പ്രൊട്ടക്റ്റീവ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.
ദമ്പതിമാരുടെ വീട്ടില്‍ നിന്നും കഞ്ചാവിന്റെ മണം പുറത്തുവരികയും നിരവധി യുവാക്കള്‍ ഇവിടെ കയറിയിറങ്ങുകയും ചെയ്തതു അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു.
റോള്‍സ്റ്റണ്‍ റോഡില്‍ 200–ാം മത് ബ്ലോക്കിലുള്ള വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തു ഇവരെ ഇര്‍വിങ് സിറ്റി ജയിലിലടച്ചു. 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments