Monday, September 9, 2024
HomeAmericaഒക്‌ലഹോമ പബ്ലിക്ക് സ്കൂളുകള്‍ ഏപ്രില്‍ 16 മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.

ഒക്‌ലഹോമ പബ്ലിക്ക് സ്കൂളുകള്‍ ഏപ്രില്‍ 16 മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.

പി. പി. ചെറിയാന്‍.
ഒക്‌ലഹോമ: ശമ്പള വര്‍ധനവും സ്കൂള്‍ ഫണ്ടിങ്ങും ആവശ്യപ്പെട്ടു ഒക്‌ലഹോമ പബ്ലിക് സ്കൂളുകള്‍ കഴിഞ്ഞ 10 ദിവസമായി നടത്തി വന്നിരുന്ന സമരത്തെ തുടര്‍ന്ന് അടഞ്ഞു കിടന്നിരുന്ന പബ്ലിക്ക് സ്കൂളുകള്‍ ഏപ്രില്‍ 16 തിങ്കള്‍ മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. അധികൃതര്‍ അറിയിച്ചു.
നഷ്ടപ്പെട്ട അധ്യായദിനങ്ങള്‍ വീണ്ടെടുക്കുന്നതിനു മേയ് 31 വരെ എല്ലാ ദിവസവും ഒരു മണിക്കൂര്‍ വീതം പ്രവര്‍ത്തി സമയം ദീര്‍ഘിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
പ്രധാന അധ്യാപക സംഘടനകളില്‍ ഒന്നായ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടീച്ചേഴ്‌സ് സമരം തുടരാന്‍ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു സംഘടനയായ ഒഇഎ (പ്രൊഫഷണല്‍ അസോസിയേഷന്‍) സമരം അവസാനിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
എല്ലാ അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും വിദ്യാലയങ്ങളില്‍ ഹാജരാകണമെന്ന് ഒക്‌ലഹോമ ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ അന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ അഭ്യര്‍ത്ഥിച്ചു.
RELATED ARTICLES

Most Popular

Recent Comments