Thursday, November 21, 2024
HomeAmericaമുസ്ലീം വിരുദ്ധ വീഡിയോ ഫെയ്ബുക്കില്‍ പ്രചരിപ്പിച്ച പ്ലാനോ സിറ്റി കൗണ്‍സിലറെ തിരിച്ചുവളിക്കാന്‍ വോട്ടെടുപ്പ്.

മുസ്ലീം വിരുദ്ധ വീഡിയോ ഫെയ്ബുക്കില്‍ പ്രചരിപ്പിച്ച പ്ലാനോ സിറ്റി കൗണ്‍സിലറെ തിരിച്ചുവളിക്കാന്‍ വോട്ടെടുപ്പ്.

പി.പി. ചെറിയാന്‍.
ലാനോ(ഡാളസ്): മുസ്ലീം വിരുദ്ധ വീഡിയോ ഫേയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്യുകയും, ഹൈജാബ് ധരിച്ച മുസ്ലീം വിദ്യാര്‍ത്ഥിനികളെ അമേരിക്കന്‍ സ്ക്കൂളുകളില്‍ നിന്നും ബാന്‍ ചെയയ്ുന്നതിന് പ്രസിഡന്റ് ട്രമ്പിന് പിന്തുണ നല്‍കുന്നവര്‍ ഫെയ്‌സ് ബുക്ക് കുറിപ്പ് ഷെയര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പ്ലാനോ സിറ്റി കൗണ്‍സിലറെ പിന്‍വലിക്കുന്നതിന് വോട്ടര്‍മാര്‍ക്ക് അവസരം നല്‍കുന്നതിന് ഏപ്രില്‍ 9 തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 2018 നവംബറിലാണ് ഇതിനുള്ള വോട്ടെടുപ്പു നടക്കുക. ഐക്യകണ്‌ഠേനയാണ് കൗണ്‍സില്‍ തീരുമാനം അംഗീകരിച്ചത്.
പ്ലാനോ സിറ്റിയിലെ 4425 വോട്ടര്‍മാര്‍ ഒപ്പിട്ടു നല്‍കിയ നിവേദനത്തിലാണ് സിറ്റി കൗണ്‍സിലിന്റെ തീരുമാനം. നിലവിലുള്ള നിയമനമനുസരിച്ച് 2791 വോട്ടര്‍മാര്‍ ഒപ്പിട്ടു നല്‍കുന്ന നിവേദനത്തില്‍ ആവശ്യപ്പെടുന്നത് അംഗീകരിക്കാന്‍ സിറ്റിക്ക് ബാധ്യതയുണ്ട്.
സിറ്റി കൗണ്‍സിലിലേക്ക് പ്ലേയ്‌സില്‍ നിന്നും നാലു വര്‍ഷത്തെ കാലാവധിയിലാണ് ടോം ഹാരിസണ്‍(73) 2015 ല്‍ തിരഞ്ഞെടുക്കപ്പെട്ടത്.
ഹാരിസന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രാജവ്യാപകമായി പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പ്ലാനോ മേയര്‍ ഹാരിലറോസിലര്‍ ഉള്‍പ്പെടെ നിരവധി കൗണ്‍സിലര്‍ന്മാര്‍ ഹാരിസന്റെ രാജ്യ ആവശ്യപ്പെട്ടുവെങ്കിലും, അദ്ദേഹം അതിന് തയ്യാറായില്ല. ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതില്‍ ഖേദം പ്രകടിപ്പിച്ചുവെങ്കിലും രാജി ആവശ്യം തള്ളികളയുണ്ടായിരുന്നു.ഇതിനെ തുടര്‍ന്ന് പ്ലാനോ സിറ്റിയിലെ വോട്ടര്‍മാര്‍ സംഘടിപ്പിച്ചാണ് ഒപ്പുശേഖരണം നടത്തിയത്.3
RELATED ARTICLES

Most Popular

Recent Comments