Saturday, April 5, 2025
HomeNewsകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ജവാനും രണ്ടു സിവിലിയന്‍മാരും കൊല്ലപ്പെട്ടു.

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ജവാനും രണ്ടു സിവിലിയന്‍മാരും കൊല്ലപ്പെട്ടു.

ജോണ്‍സണ്‍ ചെറിയാന്‍.
ജമ്മു കശ്മീര്‍: കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഒരു ജവാനും രണ്ടു സിവിലിയന്‍മാരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ പതിനാറുകാരും ഉള്‍പെടുന്നു. ബുധനാഴ്ചയാണ് സംഭവം.
ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. നിരവധിപേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
ഷര്‍ജീല്‍ അഹമദ് ഷൈഖ്(20), ബിലാല്‍ അഹമദ് ടാന്‍ട്രെ(16) എന്നിവരാണ് കൊല്ലപ്പെട്ട സിവിലിയന്‍മാര്‍. കുദ്‌വാനി പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ സൈനികര്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments