ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ നടന്‍ സല്‍മാന്‍ ഖാന് ജാമ്യം അനുവദിച്ചു. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, അനുമതി ഇല്ലാതെ രാജ്യം വിടരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. വൈകിട്ട് ഏഴുമണിയോടെ സല്‍മാന്‍ ഖാന്‍ പുറത്തിറങ്ങുമെന്നാണ് വിവരം. ജാമ്യ ഹര്‍ജി പരിഗണിച്ച കോടതി രണ്ട് കാര്യങ്ങളാണ് പ്രധാനമായും നിരീക്ഷിച്ചത്. വിഷയത്തില്‍ സല്‍മാന്‍ ഖാനെതിരെ ശാസ്ത്രീയ തെളിവുകളുടെ അഭാവമുണ്ട്. മാത്രമല്ല മരിച്ച രണ്ട് കൃഷ്ണ മൃഗങ്ങളിലൊന്ന് അമിതമായ ഭക്ഷണം കഴിച്ചതുകൊണ്ടാണ് ചത്തതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊന്നിന്റെ മരണ കാരണം വലിയ കുഴിയില്‍ വീണതുകൊണ്ടാണെന്നും പറയുന്നു.
മാത്രമല്ല വെടികൊണ്ടാണ് കൃഷ്ണ മൃഗം കൊല്ലപ്പെട്ടതെന്ന് ഫോറന്‍സിക് പരിശോധനയിലും ഫോസ്റ്റ്‌മോര്‍ട്ടത്തിലും പരാമര്‍ശിക്കുന്നില്ല. ഇക്കാര്യം കോടതിയില്‍ പ്രതിഭാഗം ഉയര്‍ത്തിക്കാട്ടിയിരുന്നു. സല്‍മാന്‍ ഖാന്‍ സഞ്ചരിച്ച ജിപ്‌സിയില്‍ കണ്ടെത്തിയ രക്തക്കറയും പോസ്റ്റ്‌മോര്‍ട്ടം സമയത്ത് ശേഖരിച്ച രക്തവും ഒന്നാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയില്‍ സാധിച്ചില്ലെന്നും പ്രതിഭാഗം പറയുന്നു.