Monday, January 13, 2025
HomeAmerica50 വര്‍ഷം മുന്‍പ് വിവാഹമോചനം ചെയ്തു ; വീണ്ടും വിവാഹത്തിനൊരുങ്ങി ദമ്പതികള്‍.

50 വര്‍ഷം മുന്‍പ് വിവാഹമോചനം ചെയ്തു ; വീണ്ടും വിവാഹത്തിനൊരുങ്ങി ദമ്പതികള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
വാഷിങ്ടണ്‍: വിവാഹമോചിതരായി 50 വര്‍ഷത്തിന് ശേഷം വീണ്ടും വിവാഹിതരാകാന്‍ ഒരുങ്ങുകയാണ് അമേരിക്കയിലെ ഒരു ദമ്ബതികള്‍. അമേരിക്കയിലെ കെന്റക്കി സ്വദേശികളായ ഹാരോള്‍ഡ് ഹോളണ്ടും ലിലിയന്‍ ബെര്‍നസുമാണ് അപൂര്‍വ്വ വിവാഹത്തിനൊരുങ്ങുന്നത്.
1956ലാണ് ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ഇരുവരം വിവാഹിതരാകുന്നത്.അഞ്ച് മക്കളുമുണ്ട്. എന്നാല്‍ 12 വര്‍ഷത്തിന് ശേഷം വിവാഹമോചിതരായി. ഹാരോള്‍ഡും ലിലിയനും വെവ്വേറെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹമോചനത്തിന് ശേഷവും ഇവര്‍ തമ്മില്‍ പരിചയം തുടര്‍ന്നിരുന്നു. കുട്ടികളുടെ വിവാഹത്തിനും മറ്റുമായി പരസ്പരം കാണാറുമുണ്ടായിരുന്നു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2015ലാണ് ഇരുവരുടെയും പങ്കാളികള്‍ മരിച്ചത്. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിവാഹമെന്ന തീരുമാനത്തിലേക്ക് ഹാരോള്‍ഡും ലിലിയനും എത്തിച്ചേര്‍ന്നത്. കുടുംബാംഗങ്ങള്‍ ഒന്നിച്ച ഒരവധിക്കാല പാര്‍ട്ടിക്കിടെയാണ് തങ്ങളുടെ ഉള്ളില്‍ ആ പഴയ പ്രണയമുണ്ടെന്ന് ഇരുവരും തിരിച്ചറിയുന്നത്. വിവാഹമോചനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തവും തനിക്കാണെന്നാണ് ഹാരോള്‍ഡ് പറയുന്നത്. ഇരുവരുടെയും പ്രണയം കണ്ട കൊച്ചുമകന്‍ ജോഷ്വാ പറയുന്നതിങ്ങനെ: “രണ്ട് കൗമാരക്കാര്‍ പ്രണയത്തിലായിരിക്കുന്നതുപോലെയാണ് ഇരുവരെയും കാണുമ്ബോള്‍ തോന്നുന്നത്.”
83 വയസ്സുകാരനായ ഹാരോള്‍ഡിന്റെയും 79 വയസ്സുകാരിയായ ലിലിയന്റെയും പുനര്‍വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും നടത്തുന്നത് മക്കളും കൊച്ചുമക്കളും ചേര്‍ന്നാണ്. ഏപ്രില്‍ 14നാണ് ഇരുവരുടെയും വിവാഹം.
RELATED ARTICLES

Most Popular

Recent Comments