ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം. ദളിത് ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ദളിത് സംഘടനകളുടെ ഭാരത് ബന്ദിനിടെ ഉണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, മെഡിക്കല്‍ ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായി ദളിത് ഐക്യവേദി ഭാരവാഹികള്‍ അറിയിച്ചു.
പട്ടികജാതി-പട്ടിക വര്‍ഗ പീഡനവിരുദ്ധ നിയമം ദുര്‍ബലപ്പെടുത്തിയതിനെതിരെ ദലിത് സംഘടനകള്‍ രാജ്യവ്യാപകമായി നടത്തിയ ഭാരത് ബന്ദില്‍ 11 പേര്‍ മരിച്ചിരുന്നു. ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊന്ന മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ യുപി സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ദലിത് ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.