ഡിയര്‍ഫീല്‍ഡ് (ഷിക്കാഗോ): മാരക പ്രഹരശേഷിയുള്ള തോക്കുകള്‍ ജൂണ്‍ 13 ന് മുമ്പ് വീടുകളില്‍ നിന്നും മാറ്റിയില്ലെങ്കില്‍ തുടര്‍ന്ന് ഓരോ ദിവസവും 1000 ഡോളര്‍ വീതം പിഴ ഈടാക്കുന്നതിന് ഷിക്കാഗോ നോര്‍ത്തിലെ ഡിയര്‍ഫീല്‍ഡ് വില്ലേജ് ബോര്‍ഡ് ട്രസ്റ്റീസ് ഐക്യ കണ്‌ഠേന തീരുമാനിച്ചു. 2013 ലെ നിലവിലുള്ള ഓര്‍ഡിനന്‍സാണ് ഏപ്രില്‍ രണ്ട് തിങ്കളാഴചയോടെ ദുര്‍ബലപ്പെടുത്തിയത്.
പുതിയതായി നിലവില്‍ വന്ന ഓര്‍ഡിനന്‍സ് ഹൈ കപ്പാസിറ്റി മാഗസിന്‍സ് കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും നിര്‍മ്മിക്കുന്നതും വിലക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് 1000 ഡോളര്‍ ഓരോ ദിവസത്തേക്കും പിഴയായി നല്‍കേണ്ടിവരുമെന്നും വില്ലേജ് അറ്റോര്‍ണി മാത്യു റോസ് പറഞ്ഞു. ജൂണ്‍ 13 ന് മുമ്പ് ആയുധം ആവശ്യമായ സഹായവും സംരക്ഷണവും നല്‍കുമെന്ന് അറ്റോര്‍ണി അറിയിച്ചു.
ഷിക്കാഗോയിലെ ഡിയര്‍ഫീല്‍ഡ് സ്വീകരിച്ച നിയമ നടപടികള്‍ സംസ്ഥാനം ഒട്ടാകെ നിലവില്‍ വരുമോ എന്ന് കരുതാനാകില്ല. അമേരിക്കയിലെ വെടിവെപ്പു സംഭവങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനം ഇല്ലിനോയ് ആണെന്നാണ് റിപ്പോര്‍ട്ട്. മാരകശേഷിയുള്ള തോക്കുകള്‍ നിരോധിച്ചതോടെ ഡിയര്‍ഫീല്‍ഡിന്റെ സുരക്ഷിതത്വം നഷ്ടപ്പെടുമെന്ന് പുതിയ നിയമത്തെ എതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെട്ടത്.