ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കിയ സുപ്രിം കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഒാര്‍ഡിനന്‍സ് നിയമസഭയില്‍ പാസായി. പ്രവേശനം ക്രമപ്പെടുത്തിക്കൊണ്ട് നിയമസഭയില്‍ കൊണ്ടുവന്ന ബില്ലിനെ പ്രതിപക്ഷവും പിന്തുണച്ചു.
കോളജുകളിലെ പ്രവേശനം ചട്ട വിരുദ്ധമാണെന്ന് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇൗ കണ്ടെത്തല്‍ ഹൈകോടതിയും സുപ്രീം കോടതിയും അംഗീകരിക്കുകയും ചെയ്തു. കോളജുകളിലെ വിദ്യാര്‍ഥി പ്രവേശനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതി മുന്നറിയിപ്പും നല്‍കിയതുമാണ്.
എന്നാല്‍ എതിര്‍പ്പുകളൊന്നും വകവെക്കാതെയാണ് പ്രവേശനത്തിന് നിയമസാധുത നല്‍കി ബില്‍ നിയമസഭ പാസാക്കിയത്. സ്വാശ്രയ കോളജ് പ്രവേശന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറും മാനേജ്‌മെന്റുകളും നിലനിര്‍ത്തിപ്പോന്ന 50ഃ50 എന്ന കരാര്‍ പാലിക്കാതെയാണ് കോളജില്‍ പ്രവേശനം നടന്നത്.