Monday, November 25, 2024
HomeUncategorizedനിയമവിരുദ്ധമായി വോട്ടുചെയ്ത ക്രിസ്റ്റല്‍ മേസന് 5 വര്‍ഷം തടവ്.

നിയമവിരുദ്ധമായി വോട്ടുചെയ്ത ക്രിസ്റ്റല്‍ മേസന് 5 വര്‍ഷം തടവ്.

പി.പി.ചെറിയാന്‍.
ടെക്‌സസ്: കേസില്‍ പ്രതിയായി ശിക്ഷ അനുഭവിച്ച ടെക്‌സസില്‍ നിന്നുള്ള ക്രിസ്റ്റല്‍ മേസന്‍, സത്യം മറച്ചുവച്ചു ചോദ്യാവലി പൂരിപ്പിച്ചു വോട്ടു ചെയ്ത കേസില്‍ ടെക്‌സസ് കോടതി അഞ്ചുവര്‍ഷത്തെ ശിക്ഷവിധിച്ചു. നിയമവിരുദ്ധമായി വോട്ടു ചെയ്ത കേസില്‍ ടെക്‌സസില്‍ നിന്നു ജയില്‍ ശിക്ഷക്കു വിധിക്കപ്പെടുന്ന ഒന്നാമത്തെയാളാണു ക്രിസ്റ്റല്‍.
ടെക്‌സസില്‍ നിന്നു ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെടുന്ന ഒന്നാമത്തെയാളാണു ക്രിസ്റ്റല്‍. ടെക്‌സസില്‍ താമസിക്കുന്ന മെക്‌സിക്കന്‍ പൗരത്വമുള്ള റോസമരിയ അമേരിക്കന്‍ പൗരനാണെന്ന് പൂരിപ്പിച്ചു നല്‍കിയാണു വോട്ടു രേഖപ്പെടുത്തിയത്. ഈ കേസില്‍ എട്ടു വര്‍ഷം തടവ് നല്‍കിയിരുന്നു. 2016ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഇരുവരും വോട്ടു രേഖപ്പെടുത്തിയത്. ക്രിസ്റ്റല്‍ വോട്ടു ചെയ്യുന്നതിനായി ബൂത്തിലെത്തിയപ്പോള്‍ റജിസ്റ്റേര്‍ഡ് വോട്ടര്‍ പട്ടികയില്‍ ഇവരുടെ പേര്‍ ഇല്ലായിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള അപേക്ഷ നല്‍കി.
കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ, ശിക്ഷപൂര്‍ത്തികരിച്ചോടെ സൂപ്പര്‍വിഷനിലാണോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഇവര്‍ പൂരിപ്പിച്ചത്. ഇതു മനപ്പൂര്‍വല്ലെന്നും അപേക്ഷ പൂര്‍ണമായും വായിക്കാതെ ഒപ്പിട്ടു നല്‍കുകയായിരുന്നു എന്നുമുള്ള ഇവരുടെ വാദം കോടതി അംഗീകരിച്ചില്ല. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ സത്യം മറച്ചുവച്ചു വോട്ടു ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്നു സൂചനനല്‍കുന്നതാണ് കേസിന്റെ വിധി.
RELATED ARTICLES

Most Popular

Recent Comments