ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: കെ.എസ്.ആര്‍.ടി.സി, സ്വകാര്യ മേഖലകളിലെ സൂപ്പര്‍ഫാസ്റ്റ് ബസുകളിലെ നിന്ന് യാത്ര ഹൈക്കോടതി വിലക്കി. ഉയര്‍ന്ന നിരക്ക് നല്‍കുമ്ബോള്‍ യാത്രക്കാരന് ഇരുന്ന് യാത്ര ചെയ്യാന്‍ അവകാശമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ്, ഡീലക്‌സ്, സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്. പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. ബസ് ചാര്‍ജ് വര്‍ധന മരവിപ്പിക്കുക, മോട്ടോര്‍ വാഹന ചട്ടം കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടന കോടതിയെ സമീപിച്ചത്.
ബസ് ചാര്‍ജ് വര്‍ധന മരവിപ്പിക്കുക എന്ന ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല. മോട്ടോര്‍ വാഹന ചട്ടം കൃത്യമായി പാലിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഹ്രസ്വദൂര യാത്രക്കാര്‍ മാത്രമേ ബസിനുള്ളില്‍ നിന്ന് യാത്ര ചെയ്യുന്നുള്ളൂ എന്ന കെ.എസ്.ആര്‍.ടി.സിയുടെ വാദം കോടതി അംഗീകരിച്ചില്ല.