Sunday, May 25, 2025
HomeCinemaസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. ഇന്ദ്രന്‍സാണ് 2017ലെ മികച്ച നടന്‍. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രന്‍സിന് പുരസ്കാരം.
ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയായി തിരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു
അവാര്‍ഡുകള്‍
മികച്ച നടന്‍: ഇന്ദ്രന്‍സ് (പാതി)
മികച്ച നടി: പാര്‍വതി (ടേക്ക് ഓഫ്)
മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം.
മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദന്‍
മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മാ ഔ)
മികച്ച ഗായകന്‍: ഷഹബാസ് അമന്‍
മികച്ച ഗായിക: സിതാര കൃഷ്ണകുമാര്‍
ക്യാമറ – മനേഷ് മാധവ്
കലാമൂല്യമുള്ള ജനപ്രിയ സിനിമ – രക്ഷാധികാരി ബൈജു
പശ്ചാത്തല സംഗീതം – ഗോപീസുന്ദര്‍…
ടി.വി ചന്ദ്രന്‍ അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതിക്ക് മുന്‍പാകെ 110 ചിത്രങ്ങളാണ് പരിഗണനയ്ക്കുവന്നത്. ഇതില്‍ 58 ചിത്രങ്ങളും പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു വനിതാ സംവിധായിക മാത്രമാണ് ഉണ്ടായിരുന്നത്.
RELATED ARTICLES

Most Popular

Recent Comments