Wednesday, May 28, 2025
HomeKeralaഅരൂരില്‍ വ്യവസായ കേന്ദ്രത്തില്‍ തീപിടിച്ചു.

അരൂരില്‍ വ്യവസായ കേന്ദ്രത്തില്‍ തീപിടിച്ചു.

അരൂരില്‍ വ്യവസായ കേന്ദ്രത്തില്‍ തീപിടിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ആലപ്പുഴ: അരൂരില്‍ വ്യവസായ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റ് പൂര്‍ണമായി കത്തിനശിച്ചു. ആളപായമില്ല. പുലര്‍ച്ചെ നാലുമണിയോടെയാണ് ലക്ഷ്മി എന്‍ജിനീയറിറിങ് വര്‍ക്സില്‍ തീപിടിച്ചത്. ചേര്‍ത്തല, കൊച്ചി എന്നവിടങ്ങളില്‍ നിന്നെത്തിയ എട്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് മൂന്നരമണിക്കൂര്‍ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ചെറുതും വലുതുമായി ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ കേന്ദ്രത്തില്‍ തീ പടരാതിരിക്കാന്‍ ജാഗ്രതയോടെയാണ് നാട്ടുകാരും ഫയര്‍ഫോഴ്സും ഇടപെട്ടത്. രാസവസ്തുക്കള്‍ ഉള്‍പ്പെടെ കത്തിയതിനാല്‍ തീയണയ്ക്കുക എളുപ്പമായില്ല. മുന്‍കരുതലിന്റെ ഭാഗമായി അരൂര്‍ മേഖലയില്‍ വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേദിച്ചു.
RELATED ARTICLES

Most Popular

Recent Comments