Tuesday, April 15, 2025
HomeKeralaഉദുമല്‍പേട്ട ദുരഭിമാനക്കൊല; പെണ്‍കുട്ടിയുടെ പിതാവടക്കം ആറുപേര്‍ക്ക് വധശിക്ഷ.

ഉദുമല്‍പേട്ട ദുരഭിമാനക്കൊല; പെണ്‍കുട്ടിയുടെ പിതാവടക്കം ആറുപേര്‍ക്ക് വധശിക്ഷ.

ഉദുമല്‍പേട്ട ദുരഭിമാനക്കൊല; പെണ്‍കുട്ടിയുടെ പിതാവടക്കം ആറുപേര്‍ക്ക് വധശിക്ഷ.

ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ: ഉദുമല്‍പേട്ടയിലെ ദുരഭിമാനക്കൊലയില്‍ ആറുപേര്‍ക്ക് വധശിക്ഷ. ദളിത് യുവാവായ ശങ്കറിനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളുടെ ഭാര്യാപിതാവടക്കം ആറുപേര്‍ക്ക് തിരുപ്പൂര്‍ കോടതി വധശിക്ഷ വിധിച്ചത്.
2016 മാര്‍ച്ച്‌ പതിമൂന്നിനാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട കൗസല്യ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ദളിത് സമുദായംഗമായ ശങ്കറി(22)നെ പെണ്‍വീട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.
പഴനി സ്വദേശിയായ കൗസല്യയും ശങ്കറും എന്‍ജിനീയറിങ് കോളേജില്‍ സഹപാഠികളായിരുന്നു. ദളിത് സമുദായാംഗം മകളെ വിവാഹം കഴിച്ചതില്‍ കുപിതനായ കൗസല്യയുടെ അച്ഛന്‍ ചിന്നസ്വാമിയും അമ്മാവന്‍ പാണ്ടിദുരൈയും ചേര്‍ന്നാണ് ശങ്കറിനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ നിയോഗിച്ചത്.
ബൈക്കിലെത്തിയ സംഘം ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു സമീപം ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൗസല്യക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കൊലപാതകത്തിന്റെ ദൃശ്യം സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. മൂന്നുപേരെ വെറുതെ വിട്ടു. വെറുതെ വിട്ടവരില്‍ കൗസല്യയുടെ അമ്മയും അമ്മാവനും ഉള്‍പ്പെടുന്നു.
RELATED ARTICLES

Most Popular

Recent Comments