Saturday, November 23, 2024
HomeKeralaജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ വിധിക്കും..

ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ വിധിക്കും..

ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ വിധിക്കും..

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷാ ബുധനാഴ്ച പ്രഖ്യാപിക്കുമെന്നും കോടതി വ്യക്തമാക്കി. ദൃക്സാക്ഷികളില്ലാത്ത കേസില്‍ അസം സ്വദേശിയായ അമീറുള്‍ ഇസ്ലാമായിരുന്നു ഏകപ്രതി.
പ്രോസിക്യൂഷന്‍ വാദങ്ങള്‍ ശരിവെച്ചാണ് പ്രതി കുറ്റക്കാരനെന്ന് കോടതി വിധി പ്രസ്താവിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകള്‍ നിര്‍ണ്ണായകമാണെന്നും കോടതി നിരീക്ഷിച്ചു. അതിക്രമിച്ചു കയറല്‍, ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ഇതെല്ലാം ശരിവച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്.
നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ 2016 ഏപ്രില്‍ 28നാണ് പെരുമ്ബാവൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് യുവതി കൊല്ലപ്പെട്ടതെന്ന് അന്നേ വ്യക്തമായിരുന്നു. എന്നാല്‍ പ്രതികളെക്കുറിച്ച്‌ ആദ്യഘട്ടത്തില്‍ ഒരു സൂചനയും ലഭിച്ചിരുന്നില്ല.
പിന്നീട് ജിഷയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ, തലമുടി, ഉമിനീര്‍, തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. ഇവയെല്ലാം ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരുന്നു പ്രതിയെ പിടികൂടിയത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ഈ പരിശോധന ഫലങ്ങളാണ് നിര്‍ണ്ണായകമാകുക.
മാര്‍ച്ച്‌ 13നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. കേസില്‍ നൂറു പേരെയാണ് പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചത്. പ്രതിഭാഗം സാക്ഷികളായി ആറുപേരും കോടതിയിലെത്തി.
RELATED ARTICLES

Most Popular

Recent Comments