ജിനേഷ് തമ്പി.
ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഇലക്ഷൻ കമ്മീഷണറായി ചാക്കോ കൊയ്‌ക്കലെത്തിനെ നിയമിച്ചു. അമേരിക്ക റീജിയൻ എക്സിക്യൂട്ടീവ് കോൺസിലിന്റെ റെക്കമെൻഡേഷൻ സ്വീകരിച്ചുകൊണ്ടാണ് ഗ്ലോബൽ ഇലക്ക്ഷൻ കമ്മിഷണർ ജോൺ തോമസ് അപ്പോയ്ന്റ്മെന്റ് നടത്തിയത്. അടുത്തു വരുന്ന റീജിയന്റെയും പ്രൊവിൻസുകളുടെയും ജനാധിപത്യ രീതിയിലുലുള്ള തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന്റെ ഉത്തരവാദിത്വം ചാക്കോയ്ക്കായിരിക്കുമെന്നു ജോൺ തോമസ് പറഞ്ഞു.
ഡബ്ല്യൂ. എം. സി. റീജിയന്റെ അഡ്മിൻ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു ശ്രീ ചാക്കോ. താൻ ഒഴിഞ്ഞ സ്ഥാനത്തേക്ക് ഇപ്പോഴത്തെ വി. പി. ശ്രീ എൽദോ പീറ്ററിനെ അഡ്മിനിസ്ട്രേഷൻ വൈസ് പ്രെസിഡന്റായി അ മേരിക്ക റീജിയൻ എക്സികുട്ടീവ് കൗൺസിൽ നോമിനേറ്റ് ചെയ്തു.
ശ്രീ ചാക്കോ കോയിക്കലേതിനേയും എൽദോ പീറ്ററെയും റീജിയൻ ചെയർമാൻ ശ്രീ ജോർജ് പനക്കൽ, പ്രസിഡന്റ് ശ്രീ. പി. സി. മാത്യു, സെക്രട്ടറി കുരിയൻ സക്കറിയ, ട്രഷർ ഫിലിപ്പ് മാരേട്ട് എന്നിവർ സംയുക്തമായി അനുമോദിച്ചു. ചാക്കോ കോയിക്കലേത്ത് ന്യൂ യോർക്ക് പ്രോവിന്സിനെയും എൽദോ പീറ്റർ ഹൂസ്റ്റൺ പ്രോവിന്സിനെയും പ്രധിനിധീകരിക്കുന്നു.
ശ്രീ ജോർജ് പനക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, റീജിയൻ വൈസ് ചെയർമാൻ വര്ഗീസ് കയ്യാലക്കകം, രുഗ്മിണി പദ്മകുമാർ, സാബു ജോസഫ് സി. പി. എ., തോമസ് മൊട്ടക്കൽ, തങ്കമണി അരവിന്ദൻ, സുധിർ നമ്പ്യാർ, തോമസ് എബ്രഹാം, എസ. കെ. ചെറിയാൻ, ഷോളി കുംബില്ലുവിളിൽ, പുന്നൂസ് തോമസ് എന്നിവർ പ്രസംഗിച്ചു.