Thursday, November 21, 2024
HomeMurderനോയിഡ ഇരട്ടക്കൊലപാതകം: അമ്മയെയും മകളെയും കൊലപ്പെടുത്തിയത് പതിനഞ്ചുകാരന്‍ മകന്‍.

നോയിഡ ഇരട്ടക്കൊലപാതകം: അമ്മയെയും മകളെയും കൊലപ്പെടുത്തിയത് പതിനഞ്ചുകാരന്‍ മകന്‍.

നോയിഡ ഇരട്ടക്കൊലപാതകം: അമ്മയെയും മകളെയും കൊലപ്പെടുത്തിയത് പതിനഞ്ചുകാരന്‍ മകന്‍.

ജോണ്‍സണ്‍ ചെറിയാന്‍.

നോയിഡ: ഡല്‍ഹിക്ക് സമീപം ഗ്രേയിറ്റര്‍ നോയിഡയിലെ ഫ്ലാറ്റില്‍ അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പതിനഞ്ചുകാരന്‍ മകന്‍ കുറ്റം സമ്മതിച്ചു. പിസ കട്ടര്‍ ഉപയോഗിച്ചാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്ന് കൗമാരക്കാരന്‍ പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അമ്മ വഴക്ക് പറഞ്ഞതിലും തല്ലിയതിലുമുള്ള പ്രതികാരമായായിരുന്നു കൊലപാതകങ്ങള്‍.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ സംഭവിച്ചത്. നോയിഡയ്ക്ക് സമീപം ഗൗര്‍ പട്ടണത്തിലെ ഫ്ലാറ്റിന്‍റെ 14-ാം നിലയിലാണ് അഞ്ജലി അഗര്‍വാള്‍ (40), മകള്‍ കനിഹ (12) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പിന്നാലെ മകനെ സ്ഥലത്തു നിന്നും കാണാതാവുകയായിരുന്നു. ഭാര്യയെ ഫോണില്‍ വിളിച്ച്‌ കിട്ടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളും അയല്‍വാസികളും എത്തിയപ്പോള്‍ ഫ്ലാറ്റ് പുറത്തുനിന്നും പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. പിന്നീട് ഇവര്‍ വിവരം അറിയിച്ചതനുസരിച്ച്‌ പോലീസ് എത്തി വാതില്‍ തകര്‍ത്ത് ഫ്ലാറ്റില്‍ കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
സ്ഥലത്തു നിന്നും മുങ്ങിയ മകനെ വെള്ളിയാഴ്ച വൈകിട്ട് ഉത്തര്‍പ്രദേശിലെ മുഗള്‍സരായിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ നിന്നും പതിനഞ്ചുകാരന്‍ പിതാവിന്‍റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചതോടെ പോലീസ് സ്ഥലം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകങ്ങള്‍ക്ക് മറ്റാരുടെയും സഹായം കൗമാരക്കാരന് ലഭിച്ചുവെന്ന് കരുതുന്നില്ലെന്നാണ് പോലീസിന്‍റെ ഭാഷ്യം. രണ്ടു ചെറുകത്രികകള്‍ ഉപയോഗിച്ച്‌ അമ്മയെയും സഹോദരിയെയും ഇയാള്‍ ആദ്യം ആക്രമിക്കുകയായിരുന്നു. പിന്നീട് പിസ കട്ടര്‍ ഉപയോഗിച്ച്‌ കഴുത്ത് മുറിച്ച്‌ മരണം ഉറപ്പാക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിന് പിന്നാലെ വീട്ടില്‍ നിന്നും പണം കൈക്കലാക്കി ഒരു ബാഗുമായി മുങ്ങിയ കൗമാരക്കാരന്‍ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിയാണ് രക്ഷപെട്ടത്. ആദ്യം പഞ്ചാബിലെ ലുധിയാനയിലേക്കാണ് ഇയാള്‍ പോയത്. പിന്നീട് ചണ്ഡിഗഡിലും ഷിംലയിലും എത്തി. ഷിംലയില്‍ നിന്നും വീണ്ടും ചണ്ഡിഗഡില്‍ എത്തിയ ശേഷം റാഞ്ചിക്ക് പോയി. ഇവിടെ നിന്നാണ് യുപിയിലെ മുഗുള്‍സാരായിയില്‍ എത്തിയത്. യാത്രയ്ക്കിടയില്‍ ബാഗ് നഷ്ടപ്പെട്ടതിനാല്‍ പണം ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. പിന്നീട് കള്ളവണ്ടി കയറുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments