വിനീത നായർ.
ന്യൂജേഴ്‌സി: 2018 ജൂലൈ 5 മുതൽ 7 വരെ ഫിലഡൽഫിയയിലെ വാലി ഫോർജ് കൺവൻഷൻ സെന്ററിൽ നടത്തുന്ന ഫൊക്കാന അന്തർദേശീയ കൺവൻഷനിൽ പങ്കെടുക്കാൻ കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്യാനുള്ള ഏർലി ബേഡ് സ്പെഷ്യൽ നിരക്കുകൾ 2018 ജനുവരി 15ന് അവസാനിക്കുമെന്ന് കൺവൻഷൻ ചെയർമാൻ മാധവൻ ബി. നായർ അറിയിച്ചു.
$995 (family of 2), $1295 (family of 4) എന്നതാണ് ഏർലി ബേഡ് സ്പെഷ്യൽ നിരക്കുകൾ. ജനുവരി 15ന് ശേഷം ഇത് $1200 (family of 2), $1500 (family of 4) എന്ന നിരക്കിലേക്കു മാറും.
കൺവൻഷനു മുന്നോടിയായി യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി നിരവധി മത്സരങ്ങൾ റീജിയൻ തലങ്ങളിൽ സംഘടിപ്പിക്കുകയും നാഷണൽ കൺവൻഷൻ വേദിയിൽ അവരെ ആദരിക്കുകയും ചെയ്യും. അന്തർദേശീയ കൺവൻഷൻ വിജയകരമാക്കാൻ അമേരിക്കൻ മലയാളികളുടെ പരിപൂർണ്ണ സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും കൺവൻഷനിൽ കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്യാൻ നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികളോടും അഭ്യർത്ഥിക്കുന്നതായും ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ് എന്നിവർ പറഞ്ഞു.
ഏർലി ബേഡ് സ്പെഷ്യൽ പാക്കേജ് രെജിസ്ട്രേഷൻ ഫൊക്കാന വെബ്സൈറ്റ് വഴി ചെയ്യാം. http://fokanaonline.org/benefactor-registration/