മക്കരപ്പറമ്പ്: പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയുടെ അവസാന വർഷത്തിന്റെ തുടക്കത്തിൽ 13 വാർഡുകളിലേക്കും അനുവദിച്ച സോളാർ സ്ട്രീറ്റ് ലൈറ്റുകളിൽ മിക്കതും പ്രവർത്തന രഹിതമാണ്. സോളാർ സ്ട്രീറ്റ് ലൈറ്റുകളുടെയും ഇലക്ട്രിക് സ്ട്രീറ്റ് ലൈറ്റുകളുകളുടെയും കാര്യത്തിൽ പഞ്ചായത്ത് ഭരണസമിതി ഉറക്കo നടിക്കുക്കുകയാണ്.
ഇവ ശരിയാക്കാത്തതിന്റെ പേരിൽ ചില സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സോളാർ സ്ട്രീറ്റ് ലൈറ്റുകൾ വെറും നോക്കുകുത്തിയാക്കി നിർത്താതെ പ്രവർത്തനസജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിലയിടങ്ങളിൽ നാട്ടുകാർ തന്നെ നേരാക്കാൻ ശ്രമം നടത്തിയിരുന്നു. മിക്കയിടത്തും സോളാർ സ്ട്രീറ്റ് ലൈറ്റിന്റെ ബാറ്ററി ബോക്സിൽ മഴവെള്ളം നിന്നിട്ടാണ് കേടുവന്നതെന്ന് നാട്ടുകാർ പറയുന്നു. ————— Photo Caption: വടക്കാങ്ങര കിഴക്കേകുളമ്പ് അങ്ങാടിയിലെ കേടുവന്ന സോളാർ സ്ട്രീറ്റ് ലൈറ്റ് നന്നാക്കാൻ ശ്രമിക്കുന്ന നാട്ടുകാർ.