Tuesday, December 10, 2024
HomeAmericaടെക്സസ് ഗവര്‍ണ്ണറെ നേരിടാന്‍ ഡാളസ്സില്‍ നിന്നും വനിതാ ഷെറിഫ്.

ടെക്സസ് ഗവര്‍ണ്ണറെ നേരിടാന്‍ ഡാളസ്സില്‍ നിന്നും വനിതാ ഷെറിഫ്.

ടെക്സസ് ഗവര്‍ണ്ണറെ നേരിടാന്‍ ഡാളസ്സില്‍ നിന്നും വനിതാ ഷെറിഫ്.

പി.പി. ചെറിയാന്‍.
ഡാളസ്: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനം എന്നറിയപ്പെടുന്ന ടെക്സസ്സില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ ഗ്രേഗ് എബര്‍ട്ടിനെ നേരിടാന്‍ ഉദ്യോഗം രാജിവെച്ചു അരയും തലയും മുറുക്കി കൗണ്ടി വനിതാ ഷെറിഫ് ലുപ് വള്‍ഡസ് രംഗത്ത്.
40 വര്‍ഷത്തെ സര്‍വ്വീസുള്ള ലുപ് ഷെറിഫ് സ്ഥാനം രാജിവെച്ചതിനുശേഷം ഇന്നാണ് (ഡിസംബര്‍ 6ന്) ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വിവരം ഔദ്യോഗീകമായി പ്രഖ്യാപിച്ചത്.
1990 നുശേഷം ഒരൊറ്റ ഡമോക്രാറ്റ് ഗവര്‍ണ്ണറേയും വിജയിപ്പിക്കാത്ത ടെക്സസില്‍ ആദ്യമായാണ് ഹിസ്പാനിക്ക് വനിതാ ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരത്തിനൊരുങ്ങുന്നത്.
70 വയസ്സു പ്രായമുള്ള ലുപ് അമേരിക്കയിലേക്ക് കുടിയേറി സാധാരണ ജോലിക്കാരിയായും, പട്ടാള സേവനമനുഷ്ഠിച്ചു, ഷെറിഫായും പ്രവര്‍ത്തിച്ചിരുന്നു. ടെക്സസ്സിലെ ആദ്യ ‘ഓപ്പന്‍ലി ഗെ’ ഷെറിഫ് എന്ന ബഹുമതിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ലുപിനൊപ്പം ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി രംഗത്തുള്ള ശക്തനായ എതിരാളി സാന്‍ അന്റോണിയൊ മുന്‍ മേയറും, പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഹൗസിങ്ങ് സെക്രട്ടറിയുമായിരുന്ന ഊലിയൊ കാസ്ട്രൊയാണ്. ടെക്സസ്സ് ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സ്ഥാനാര്‍ത്ഥി ലുപാണെന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം.
RELATED ARTICLES

Most Popular

Recent Comments