Tuesday, May 13, 2025
HomeNewsമകന് അഡ്മിഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ടെക്കി സ്കൂളിനുള്ളില്‍ തീകൊളുത്തി ജീവനൊടുക്കി.

മകന് അഡ്മിഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ടെക്കി സ്കൂളിനുള്ളില്‍ തീകൊളുത്തി ജീവനൊടുക്കി.

മകന് അഡ്മിഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ടെക്കി സ്കൂളിനുള്ളില്‍ തീകൊളുത്തി ജീവനൊടുക്കി.

ജോണ്‍സണ്‍ ചെറിയാന്‍.
ബെംഗളൂരു: മകന് അഡ്മിഷന്‍ നല്‍കാത്തതില്‍ മനംനൊന്ത് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ സ്കൂളിനുള്ളില്‍ തീകൊളുത്തി ജീവനൊടുക്കി.
മുപ്പത്തിയഞ്ചുകാരനായ രതീഷ് കുമാറാണ് ജീവനൊടുക്കിയത്.
നഗരത്തിലെ പ്രമുഖമായൊരു സ്കൂളില്‍ രതീഷ് കുമാറിന്റെ ഏഴുവയസുകാരനായ മകന് സീറ്റ് വാഗ്ദാനം നല്‍കിയിരുന്നു. ഇതിനായി 2.5 ലക്ഷം രൂപ രതീഷ് സ്കൂളില്‍ അടയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സ്കൂള്‍ അധികൃതര്‍ കുട്ടിക്ക് പ്രവേശനം അനുവദിച്ചില്ലെന്നു മാത്രമല്ല നല്‍കിയ പണം മുഴുവനായും തിരികെ കൊടുത്തുമില്ല. 1.25 ലക്ഷം രൂപ മാത്രമാണ് സ്കൂള്‍ തിരിച്ചു നല്‍കിയത്.
ബെംഗളൂരുവിലെ എല്‍ബിഎസ് നഗറില്‍ താമസിക്കുന്ന രതീഷ് മാറത്തഹള്ളിയിലെ സ്വകാര്യ സോഫ്റ്റ്വെയര്‍ കമ്ബനിയിലാണ് ജോലിചെയ്യുന്നത്. കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലെത്തിയ രതീഷ് മുഴുന്‍ പണവും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു ബഹളം വെച്ചിരുന്നു.
പെട്രോള്‍ കൂടെക്കരുതിയിരുന്ന രതീഷ് ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. എന്നാല്‍ പെട്രോള്‍ ശരീരത്ത് ഒഴിച്ച്‌ ഭീഷണി മുഴക്കുന്നതിനിടെ അബദ്ധത്തില്‍ തീപിടിക്കുകയായിരുന്നു. ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
RELATED ARTICLES

Most Popular

Recent Comments