ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി ഭരണപരിഷ്കാര കമ്മീഷന്‍ ചെയന്‍മാന്‍ വിഎസ് അച്ചുതാനന്ദന്‍. ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പൂന്തുറ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ‘നിങ്ങള്‍ ഏറെ ദുഃഖിതരാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഞാന്‍ ഇവിടേക്ക് വന്നത്. കാണാതായവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും അത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കുകയും ചെയ്യും;’വി എസ് പറഞ്ഞു.
പരിഹാരമുണ്ടാക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്കൊപ്പം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉണ്ടാകുമെന്നും വിഎസ് പറഞ്ഞു. വിഴിഞ്ഞത്തും അദ്ദേഹം സന്തര്‍ശനം നടത്തി