ജോണ്‍സണ്‍ ചെറിയാന്‍.
കൊല്ലം: നടനും എംഎല്‍എയുമായ മുകേഷിനെതിരെ രോഷപ്രകടനവുമായി മത്സ്യത്തൊഴിലാളികളും നാട്ടുകാരും.വ്യാഴാഴ്ച്ച ഉച്ച മുതല്‍ കടലില്‍ കാണാതായ മല്‍സ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിട്ടിട്ടും കാണാത്ത എംഎല്‍എയെ പെട്ടന്ന് കണ്ടപ്പോളാണ് നാട്ടുകാരുടെ രോഷപ്രകടനമുണ്ടായത്. സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജനൊപ്പം വെള്ളിയാഴ്ച വൈകിട്ട് വന്ന മുകേഷിന് മുന്നില്‍ ഇതുവരെ സ്ഥലത്തെത്താതിരുന്നതിന്റെ രോഷം മല്‍സ്യതൊഴിലാളികള്‍ പ്രകടമാക്കി.
ചിലര്‍ അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തുവെന്നാണ് വിവരം. മല്‍സ്യതൊഴിലാളിയായ സ്ത്രീ എവിടെയായിരുന്നുവെന്നും ഇവിടെ എങ്ങും കണ്ടില്ലല്ലോയെന്നും ചോദിച്ചു. ‘നമ്മള്‍ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ’യെന്ന് തമാശ രൂപേണ മുകേഷ് നല്‍കിയ മറുപടിയാണ് മറ്റു തൊഴിലാളികളെ പ്രകോപിതരാക്കിയത്. എംഎല്‍എ മുകേഷ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ആണ് തീര പ്രദേശത്ത് എത്തിയത്.