ജോണ്‍സണ്‍ ചെറിയാന്‍.
ഹൈദരാബാദ്: സംസ്ഥാനത്തുടനീളമായി നടക്കുന്ന കൂട്ട വിവാഹചടങ്ങുകളില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ കൂട്ടത്തോടെ അവധിയെടുത്തു. സ്പീക്കറോട് അവധി ആവശ്യപ്പെട്ടത് ആന്ധ്ര പ്രദേശ് നിയമസഭയിലെ 100 എംഎല്‍എമാരാണ്. അവധി അപേക്ഷ സ്പീക്കര്‍ അംഗീകരിക്കുകയും ചെയ്തു. ആന്ധ്ര പ്രദേശില്‍നിന്നുള്ളവരാണ് ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന എംഎല്‍എമാര്‍. ഇവര്‍ വേതനമായി മാസം ഒന്നേകാല്‍ ലക്ഷം രൂപതയാണ് വാങ്ങുന്നത്.
മാര്‍ഗശീര്‍ഷ മാസത്തിലാണ് ആന്ധ്രാപ്രദേശില്‍ വിവാഹങ്ങള്‍ ഏറ്റവുമധികം നടക്കുന്നത്. ഈ മാസത്തിലെ മുഹൂര്‍ത്തങ്ങള്‍ വെള്ളി മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളിലാണ് വരുന്നത്.1.2 ലക്ഷം വിവാഹങ്ങള്‍ ഈ ദിവസങ്ങളിലായി നടക്കുമെന്നാണ് സൂചന. എംഎല്‍എമാര്‍ ഈ വിവാഹങ്ങളില്‍ പങ്കെടുക്കാനാണ് അവധിയെടുത്തത്.
സഭ ഈ മാസം ഒന്നുമുതല്‍ 30 വരെ സമ്മേളിക്കാനായിരുന്നു സ്പീക്കറുടെ തീരുമാനം. എന്നാല്‍ ഭരണകക്ഷിയായ ടിഡിപിയിലെ 100 എംഎല്‍എമാര്‍ സ്പീക്കറോട് അവധി ആവശ്യപ്പെടുകയായിരുന്നു.