Wednesday, November 27, 2024
HomeAmericaഷിക്കാഗോ യൂണിവേഴ്സിറ്റി പ്രൊഫ.യമുന കൃഷ്ണന് ഇന്‍ഫോസിസ് അവാര്‍ഡ്.

ഷിക്കാഗോ യൂണിവേഴ്സിറ്റി പ്രൊഫ.യമുന കൃഷ്ണന് ഇന്‍ഫോസിസ് അവാര്‍ഡ്.

ഷിക്കാഗോ യൂണിവേഴ്സിറ്റി പ്രൊഫ.യമുന കൃഷ്ണന് ഇന്‍ഫോസിസ് അവാര്‍ഡ്.

പി.പി. ചെറിയാന്‍.
ഷിക്കാഗോ: ഇന്‍ഫോസിസ് 2017 അവാര്‍ഡുകള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ട ആറുപേരില്‍ ചിക്കാഗൊ യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫസര്‍ യമുന കൃഷ്ണനും ഉള്‍പ്പെടുന്നു.
ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് പ്രസിഡന്റ് കെ. ഡാനിഷ് നവംബര്‍ 21 നാണ് വിജയികളുടെ പേര്‍ പ്രഖ്യാപിച്ചത്.
ആറു കാറ്റഗറികളിലായി 236 നോമിനേഷനുകളാണ് ലഭിച്ചത്. ഫിസിക്കല്‍ സയന്‍സ് വിഭാഗത്തിലാണ് യമുന കൃഷ്ണന്‍ വിജയിയായത്.
വിജയികള്‍ക്ക് ഓരോ കാറ്റഗറിയിലും 65 ലക്ഷം രൂപയും, ഇരുപത്തിരണ്ടു കാരറ്റ് ഗോള്‍ഡ് മെഡലും പ്രത്യേക സര്‍ട്ടിഫിക്കറ്റുകളുമാണ് സമ്മാനമായി ലഭിക്കുക.
പ്രദീപ് കോല്‍സ(കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി), അമത്യസെന്‍(ഹാര്‍വാര്‍ഡ്), ഇന്ദര്‍വര്‍മ(സാള്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍ സയന്‍സ്), ശ്രീനിവാസ് വര്‍ധന്‍(ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി), ശ്രീനിവാസ് കുല്‍ക്കര്‍ണി(കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്ക്നോളജി), കൗശിക്ക് ബസ്(കോണല്‍ യൂണിവേഴ്സിറ്റി) എന്നിവര്‍ ഉള്‍പ്പെടുന്ന ജൂറിയാണ് തിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചത്.
ഡി.എന്‍.എ. ആര്‍ക്കിടെക്ച്ചര്‍ വിഭാഗത്തില്‍ യമുന നടത്തിയ ഗവേഷണങ്ങളാണ് ഇവരെ അവാര്‍ഡിനര്‍ഹയാക്കിയത്. സ്തനാര്‍ബുധം, എച്ച്.ഐ.വി., അള്‍സൈമേഴ്സ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായ സെല്ലുകളെ കുറിച്ചാണ് ഇവര്‍ പഠനം നടത്തിയത്. ജനുവരി 10ന് ബാംഗ്ലൂരില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ വിജയികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്യും. 130 കോടി മുതല്‍ മുടക്കി 2009 ല്‍ സ്ഥാപിച്ചതാണ് ഈ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍.45
RELATED ARTICLES

Most Popular

Recent Comments